സംവിധായകന് വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തില്‍ നിന്നും നടി നിക്കി ഗില്‍റാണി
പിന്മാറി. മാളവികയാണ് ചിത്രത്തിലെ പുതിയ നായിക. ആസിഫ് അലിയാണ് നായിക. ബോളിവുഡ്
നടി ടിസ്ക ചോപ്ര, ലെന, സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന
താരങ്ങള്‍.
ദിലീപ് ചിത്രമായ ഇവന് മര്യാദരാമന്റെ ഷെഡ്യൂള്‍ മാറ്റവും
മറ്റുമാണ് ഈ ചിത്രത്തില്‍ നിന്നു നിക്കി പിന്മാറാന് കാരണം.
1983 എന്ന
ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിക്കി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം
കണ്ടതോടെയാണു മലയാളത്തിന്റെ ഭാഗ്യനായിക എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഓം ശാന്തി
ഓശാന, വെളളിമൂങ്ങ എന്നിവയാണു നിക്കി അഭിനയിച്ച ചിത്രങ്ങള്‍. സുരേഷ് ഗോപി, ദിലീപ്
എന്നിവരുടെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണു നിക്കി ഇപ്പോള്‍. ഇതുകൂടാതെ
രണ്ടു മലയാളചിത്രത്തിലേക്കു കൂടി നിക്കി കരാറായിക്കഴിഞ്ഞു.