Image

ലോക്‌സഭയില്‍ കാല്‍തെറ്റി വീണ് എംപിക്ക് തലയ്ക്ക് പരിക്കേറ്റു

Published on 15 December, 2011
ലോക്‌സഭയില്‍ കാല്‍തെറ്റി വീണ് എംപിക്ക് തലയ്ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കാല്‍തെറ്റി വീണ് ആര്‍ജെഡി എംപി ഉമാ ശങ്കര്‍ സിംഗിന് തലയ്ക്ക് പരിക്കേറ്റു. സ്പീക്കറുടെ ചേമ്പറിന് സമീപം രാവിലെയായിരുന്നു സംഭവം. ചേമ്പറിന് സമീപമുള്ള ചെറിയ പടികളില്‍ കാല്‍തെറ്റി എഴുപത്തിയൊന്നുകാരനായ സിംഗ് താഴെ വീഴുകയായിരുന്നു. അദ്ദേഹത്തെ മറ്റ് എംപിമാര്‍ താങ്ങി കസേരയിലിരുത്തി. സ്റ്റാഫ് അംഗങ്ങള്‍ ഉടന്‍ തന്നെ സ്ട്രക്ച്ചറുമായി എത്തി സിംഗിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബിഹാറിലെ മഹാരാരജ് ഗഞ്ചില്‍ നിന്നുളള അംഗമാണ് ഉമാ ശങ്കര്‍ സിംഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക