Image

തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പരിശോധിക്കണമെന്ന് വി.എസ്‌

Published on 15 December, 2011
തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പരിശോധിക്കണമെന്ന് വി.എസ്‌
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെക്കുറിച്ച് പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുസര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്ക് പരമാവധി നേട്ടമുണ്ടാക്കുന്ന പല നടപടികളും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത് മനസിലാക്കിയുളള ഒരു വിധിയെഴുത്ത് ഉണ്ടായില്ല. ഉത്സാഹക്കുറവുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തോല്‍വിക്ക് ഇടയാക്കിയതെന്ന് പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 35 ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തിലാക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്‌ടെന്നും വി.എസ് ഓര്‍മിപ്പിച്ചു. ഉന്നതാധികാര സമിതിയുടെയും കോടതിയുടെയും ശക്തമായ ഇടപെടലോടെ മാത്രമേ പ്രശ്‌നത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക