Image

ഗദ്ദാഫിയുടെ വധം: അന്വേഷിക്കണമെന്ന് മകള്‍

Published on 15 December, 2011
ഗദ്ദാഫിയുടെ വധം: അന്വേഷിക്കണമെന്ന് മകള്‍
ഹേഗ്: മുഅമ്മര്‍ ഗദ്ദാഫിയെയും മകന്‍ മുത്തസിം ഗദ്ദാഫിയെയും വധിച്ചതിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തണമെന്ന് മകള്‍ ഐഷ ഗദ്ദാഫി. ഈ ആവശ്യം ഉന്നയിച്ച് ക്രമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ഐഷ ഗദ്ദാഫിയുടെ അഭിഭാഷകന്‍ നിക് കൗഫ്മാന്‍ പറഞ്ഞു.

ഒക്ടോബര്‍ 20 ന് നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ വിവരങ്ങള്‍ ഐഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയ പരിവര്‍ത്തന കൗണ്‍സില്‍ പ്രവര്‍ത്തകരാണ് ഗദ്ദാഫിയെയും മകനെയും പിടികൂടി വധിച്ചത്. ജനക്കൂട്ടം പിടികൂടുമ്പോള്‍ ഇരുവരും നിരായുധര്‍ ആയിരുന്നുവെന്ന് ഐഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വധിച്ചശേഷം ഇരുവരുടെയും മൃതദേഹം പ്രദര്‍ശിപ്പിച്ചുവെന്നും അവര്‍ പരാതിപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക