Image

രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി

Published on 15 December, 2011
രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി
മുംബൈ: രൂപയ്‌ക്ക്‌ വീണ്ടും കനത്ത തിരിച്ചടി. രൂപയുടെ മൂല്യം വീണ്ടും കുപ്പുകുത്തി ഒരു ഡോളറിന്‌ 54 രൂപ 18 പൈസ ആയി. ഇന്നലെ 48 പൈസ കുറഞ്ഞിരുന്നു. ഓഹരി വിപണിയില്‍ നിന്ന്‌ വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും വ്യവസായികള്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നതാണ്‌ രൂപയുടെ ഇടിവിന്‌ കാരണമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ.മൂന്നു മാസത്തിനിടെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കില്‍ 10 രൂപയുടെ ഇടിവ്‌ ആണുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക