Image

രാഹുല്‍ ഈശ്വര്‍ കോടതിയെ സമീപിക്കും

Published on 14 December, 2011
രാഹുല്‍ ഈശ്വര്‍ കോടതിയെ സമീപിക്കും
ശബരിമല: ശബരിമല ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച തന്നെ തടഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വ്യാഴാഴ്ച കോടതിയെ സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഉച്ചപൂജയ്ക്കു തന്ത്രിയോടൊപ്പം സഹായിയായി എത്തിയപ്പോള്‍ സോപാനത്തിനു സമീപത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിലാണ് രാഹുലിനെ തടഞ്ഞത്. ദേവസ്വം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സഹായിയെ ശ്രീകോവിലില്‍ കയറ്റാന്‍ പറ്റില്ലെന്നു പറഞ്ഞാണ് തടഞ്ഞത്.

സഹായിയായി ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ ശബരിമല ശ്രീകോവിലിനുള്ളില്‍ കയറാന്‍ ശ്രമിച്ചത് തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ശബരിമലയിലെ താന്ത്രികാവകാശം തന്ത്രി കുടുംബത്തിലെ ആണ്‍സന്താനത്തിനോ ആണ്‍സന്താനപരമ്പരകള്‍ക്കോ മാത്രമാണുള്ളത്. കണ്ഠര് മഹേശ്വരരുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. ഈ സാഹചര്യത്തില്‍ രാഹുലിന്റെ നടപടി തെറ്റാണ്. എന്നാല്‍ രാഹുല്‍ ഈശ്വര്‍ കയറിയാല്‍ ശബരിമല ശ്രീകോവില്‍ അശുദ്ധമാകില്ലെന്ന് തന്ത്രി കണ്ഠര് മഹേശ്വരര് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക