Image

വിദേശത്തെ കള്ളപ്പണ നിക്ഷേപം; നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അഡ്വാനി

Published on 14 December, 2011
വിദേശത്തെ കള്ളപ്പണ നിക്ഷേപം; നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അഡ്വാനി
ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ. അഡ്വാനി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഡ്വാനി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരെ ഒരു കാരണവശാലം സംരക്ഷിക്കരുതെന്നും അഡ്വാനി ആവശ്യപ്പെട്ടു.

നിക്ഷേപകരുടെ പട്ടിക ഇന്നുതന്നെ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അഡ്വാനി പറഞ്ഞു. സര്‍ക്കാര്‍ പട്ടിക പുറത്തുവിടാന്‍ തയാറാകുന്നില്ലെങ്കില്‍ വിക്കിലീക്‌സിലൂടെ ജൂലിയന്‍ അസാഞ്ചെ ഇത് ചെയ്യും. വിക്കിലീക്‌സില്‍ നിന്നും ഈ വിവരമറിയുന്നത് ഹീനമായിരിക്കുമെന്നും അഡ്വാനി ചൂണ്ടിക്കാട്ടി. സ്വിസ് ബാങ്കുകളില്‍ മാത്രം ഇന്ത്യക്കാരുടേതായി 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണനിക്ഷേപമുണ്‌ടെന്ന് അഡ്വാനി പറഞ്ഞു.

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും അഡ്വാനി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ നിന്നും വിദേശത്ത് കള്ളപ്പണ നിക്ഷേപമില്ലെന്ന സത്യവാങ്മൂലം വാങ്ങാന്‍ നിയമഭേദഗതി വരുത്തണമെന്നും അഡ്വാനി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക