Image

റോസാപൂക്കളം: ലിയോണ നായിക

Published on 05 November, 2014
റോസാപൂക്കളം: ലിയോണ നായിക
നവാഗതനായ അനില്‍ നായര്‍ സംവിധാനം ചെയ്യുന്ന റോസാപൂക്കളം എന്ന ചിത്രത്തിലൂടെ നടി ലിയോണ വീണ്ടും മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു.

ആറ്‌ കൂട്ടുകാരെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്‌. പത്ത്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നു. തുടര്‍ന്ന്‌ ഇവരുടെ കാണാതായ സുഹൃത്തിനെ തേടി അവരൊരുമിച്ച്‌ ഒരു യാത്ര പോകുന്നു. പിന്നീട്‌ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ജാസ്‌മിന്‍ എന്ന വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ്‌ ലിയോണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അനീതിക്കെതിരെ ആഞ്ഞടിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനിയായും മാധ്യമപ്രവര്‍ത്തകയായും ലിയോണ രംഗത്തെത്തുന്നുണ്ട്‌.

ഇതോടൊപ്പം വിനോദ്‌ സുകുമാരന്‍ സംവിധാനം ചെയ്‌ത്‌, ഫഹദ്‌ ഫാസിലും രാധികാ ആപ്‌തേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ലിയോണ പൂര്‍ത്തിയാക്കി. ഇത്‌ രണ്ടാം തവണയാണ്‌ ലിയോണ ഫഹദിനൊപ്പം അഭിനയിക്കുന്നത്‌. ഇതിന്‌ മുന്‌പ്‌ നോര്‍ത്ത്‌ 24 കാതം എന്ന ചിത്രത്തില്‍ ഇരുവരും ഉണ്ടായിരുന്നെങ്കിലും കോന്‌പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഹരത്തില്‍ തനിക്ക്‌ ഒരു സീന്‍ മാത്രമാണുള്ളതെന്ന്‌ ലിയോണ പറഞ്ഞു. ചിത്രത്തില്‍ രാധികയുടെ അടുത്ത സുഹൃത്തിന്റെ വേഷമാണ്‌ താരം അവതരിപ്പിക്കുന്നത്‌.

സത്യന്‍ അന്തിക്കാടിന്റെ കളിക്കളം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലെത്തിയ ലിയോണ മമ്മൂട്ടി നായകനായ ജവാന്‍ ഓഫ്‌ വെള്ളിമല എന്ന ചിത്രത്തിലൂടെയാണ്‌ ശ്രദ്ധേയയായത്‌.
റോസാപൂക്കളം: ലിയോണ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക