Image

ഷംസി വിമാനത്താവളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാന്‍ ഏറ്റെടുത്തു

Published on 11 December, 2011
ഷംസി വിമാനത്താവളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാന്‍ ഏറ്റെടുത്തു
ഇസ്‌ലാമാബാദ്: യുഎസ് നിയന്ത്രണത്തിലായിരുന്ന പാക്കിസ്ഥാനിലെ ഷംസി വിമാനത്താവളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാന്‍ ഏറ്റെടുത്തു. പാക് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ച മുന്‍പ് പാക് മേഖലയില്‍ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ നാറ്റോ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഷംസി വിമാനത്താവളം ഒഴിയാന്‍ പാക്കിസ്ഥാന്‍ യുഎസിന് നിര്‍ദേശം നല്‍കിയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഷംസി വിമാനത്താവളം. കഴിഞ്ഞ ഒരാഴ്ചയോളമായി യുഎസ് സൈന്യം വിമാനത്താവളം ഒഴിഞ്ഞുകൊടുക്കാന്‍ നടപടി ആരംഭിച്ചിരുന്നു.

2001 ല്‍ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫ് ആണ് ഷംസി, ദല്‍ബന്ദിന്‍ വ്യോമതാവളങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് ഉപയോഗിക്കാനായി കൈമാറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക