Image

കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ അന്തരിച്ചു

Published on 11 December, 2011
കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ അന്തരിച്ചു
പനാജി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയ മിറാന്‍ഡ (85) അന്തരിച്ചു. ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലെ കാര്‍ട്ടൂണുകളിലൂടെ പ്രസിദ്ധനായ മിറാന്‍ഡ 1926 ല്‍ ഡാമനിലാണ് ജനിച്ചത്. ബാംഗ്ലൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബൈയില്‍ ഉപരി പഠനം നടത്തി. മുഴുവന്‍ സമയ കാര്‍ട്ടൂണിസ്റ്റാകുന്നതിന് മുമ്പ് പരസ്യ ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലൂടെയാണ് കാര്‍ട്ടൂണ്‍ രംഗത്ത് സജീവമാകുന്നത്.പിന്നീട് ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടിയും ഫെമിനയ്ക്ക് വേണ്ടിയും വരച്ചു.

കാര്‍ട്ടൂണിസ്റ്റ് എന്നതിനു പുറമെ ചുവര്‍ ചിത്രകലയിലും മിറാന്‍ഡ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1998 ല്‍ പത്മശ്രീയും 2002 ല്‍ പത്മഭൂഷണും ലഭിച്ചു. ഗോവയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക