കൊച്ചി: പ്രശസ്‌തനടന്‍ മോഹന്‍ലാലിനെതിരേ സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട്
നല്‍കിയ മാനനഷ്ടക്കേസ് കേസ് ഒത്തുതീര്‍ന്നു. അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്ന
മോഹന്‍ലാലിന്റെ പ്രസ്‌താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തിലകന്‍ സിനിമാ
സംഘടനയായ അമ്മയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്
വാദപ്രതിവാദമുണ്ടായത്. ലാലിന്റെ പ്രസ്‌താവന തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി
ആരോപിച്ചാണ് അഴീക്കോട് പരാതി നല്‍കിയത്. കേസ് ഒത്തുതീര്‍ന്നതായി ഇരുഭാഗത്തെയും
അഭിഭാഷകര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല