Image

'ആദിമധ്യാന്തം' സിനിമയുടെ ഡിവിഡിയില്‍ തിരിമറിയുണ്‌ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

Published on 10 December, 2011
'ആദിമധ്യാന്തം' സിനിമയുടെ ഡിവിഡിയില്‍ തിരിമറിയുണ്‌ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം; രാജ്യാന്തര ചലച്ചിത്ര മേളയില്‍ പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ 'ആദിമധ്യാന്തം' സിനിമയുടെ ഡിവിഡിയില്‍ തിരിമറിയുണ്‌ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാകും ഡിവിഡിയില്‍ തിരിമറി നടന്നോയെന്ന് പരിശോധിക്കുക. അതേസമയം മേളയില്‍ എപ്പോഴെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന ചലച്ചിത്ര അക്കാദമിയുടെ വാഗ്ദാനം സംവിധായകന്‍ ഷെറി നിരസിച്ചു.

മത്സര വിഭാഗത്തില്‍ മാത്രം തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നും ഇല്ലെങ്കില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്‌ടെന്നുമുള്ള നിലപാടിലായിരുന്നു ഷെറി. അതിനിടെ മലയാള ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം കൈരളി തീയേറ്ററിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക