Image

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം 11-ാം തീയതി ഞായറാഴ്ച

റോയി മണ്ണൂര്‍ Published on 09 December, 2011
അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം 11-ാം തീയതി ഞായറാഴ്ച

ഫീനിക്‌സ് : അരിസോണ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ പതിനൊന്നാം തീയതി വൈകീട്ട് 4 മണി മുതല്‍ ഫീനിക്‌സിലെ ഇന്തോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടക്കും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇതോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. കൂടാതെ കിന്‍ഡല്, ലീപാഡ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങി നിരവധി സാധനങ്ങളുടെ നറുക്കെടുപ്പും ഇതോടൊപ്പം നടക്കും. ഫീനിക്‌സിലെ മലയാളികള്‍ ജാതി മതവ്യത്യാസമെന്യേ ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കും.

ആഘോഷപരിപാടികള്‍ക്ക് ശേഷം ക്രിസ്തുമസ്സ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം 11-ാം തീയതി ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക