Image

കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ പൊളിറ്റന്‍ വാഷിങ്ങ്ടണ്‍ , വാഷിങ്ങ്ടണിലെ സെന്‍ട്രല്‍ കിച്ചണില്‍ സന്നദ്ധ സേവനം നടത്തി.

ഡോ. മുരളീരാജന്‍ Published on 09 December, 2011
കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ പൊളിറ്റന്‍ വാഷിങ്ങ്ടണ്‍ , വാഷിങ്ങ്ടണിലെ സെന്‍ട്രല്‍ കിച്ചണില്‍ സന്നദ്ധ സേവനം നടത്തി.

വാഷിങ്ങ്ടണ്‍ ഡി.സി: ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് നടത്തുന്ന സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റ
ന്‍ വാഷിങ്ങ്ടണ്‍ , 4000 ത്തില്‍ പരം ഭക്ഷണ പാക്കറ്റുകള്‍ ഉണ്ടാക്കി, വാഷിങ്ങ്ടണിലെ നിരാലംബര്‍ക്ക് വിതരണം ചെയ്യുവാനായി, ഡി.സി. സെന്‍ട്രല്‍ കിച്ചണില്‍ സന്നദ്ധസേവനം നടത്തി.

30 ല്‍ പരം വരുന്ന കേരള കള്‍ച്ചറല്‍ സൊസൈറ്റി അംഗങ്ങള്‍ നവംബര്‍ 
27-ാം തീയതി, രാവിലെ 8മണിക്ക് തന്നെ വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ സ്ഥിതി ചെയ്യുന്ന ഫെഡറല്‍ സിറ്റി ഷെല്‍റ്ററിന്റെ താഴത്തെ നിലയിലുള്ള സെന്‍ട്രല്‍ കിച്ചണില്‍ എത്തി. അധികാരികള്‍ വോളന്റിയേഴ്‌സിനെ ആനയിച്ച് അകത്തുകൊണ്ടുപോയി, പരിശീലനം നല്‍കി, കിച്ചണില്‍ ആഹാരമുണ്ടാക്കുന്ന വിധികള്‍ പറഞ്ഞു കൊടുത്തു.
അനാഥരും ആലംബഹീനരുമായ ആളുകള്‍ക്ക് ഡി.സി.സെന്‍ട്രല്‍ കിച്ചണില്‍ നിന്നും ആഹാരം സൗജന്യമായി നല്‍കുന്നു. ഇവിടെ സന്നദ്ധ സേവനത്തിനായി വന്ന കേരള കള്‍ച്ചറല്‍ സൊസൈറ്റിയിലെ വോളന്റിയര്‍മാര്‍ പച്ചകറികള്‍ അരിഞ്ഞും, സലാഡും സൂപ്പും ഉണ്ടാക്കിയും പാസ്ത പാകം ചെയ്തും ആഹാരം പാക്കറ്റുകളില്‍ നിറച്ചും സഹായിച്ചു.

കെസിഎസ്എം ഡബ്ല്യൂവിന്റെ ഭാരവാഹികളായ അനില്‍ നായര്‍ , അനില്‍ ചന്ദ്രന്‍ , പ്രീതി രാമന്‍, ജിനേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അംഗങ്ങളായ ലേഖാനായര്‍ , നിധി ചന്ദ്രന്‍ , ഡേവിസ് ചാലിശ്ശേരി, തേളി മണലേല്‍ , ജെറിന്‍ മണലേല്‍ തുടങ്ങിയവര്‍ 12 മണിവരെ സന്നദ്ധ സേവനം നടത്തി അധികാരികളുടെ പ്രശംസക്ക് പാത്രമായി.

ഡി.സി. സെന്‍ട്രല്‍ കിച്ചണ്‍ ഒരു സര്‍വ്വധാര്‍മ്മിക സ്ഥാപനമായി 11989 ജനുവരി 20ന്, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അധികം വന്ന ടണ്‍കണക്കിനുണ്ടായിരുന്ന ആഹാരം പട്ടിണി പാവങ്ങള്‍ക്ക് വിതരണം ചെയ്ത് ആരംഭിച്ചു. “ആഹാരമായാലും ധനമായാലും സേവനമായാലും ഉപയോഗശൂന്യമാക്കുത്-പാഴാക്കരുത്” എന്ന തത്ത്വത്തില്‍ അധിഷ്ടിതമായ ഈ സഥാപനം, സാമൂഹ്യസേവനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, സാമ്പത്തിക പരാധീനത അനുഭവിക്കുന്ന, വീടില്ലാത്ത വ്യക്തികള്‍ക്കും, ആഹാരം സൗജന്യമായി നല്‍കുന്നു. സന്നദ്ധ സംഘടനകള്‍ ഇതില്‍ സേവനം നടത്തി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.
കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ പൊളിറ്റന്‍ വാഷിങ്ങ്ടണ്‍ , വാഷിങ്ങ്ടണിലെ സെന്‍ട്രല്‍ കിച്ചണില്‍ സന്നദ്ധ സേവനം നടത്തി.
കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ പൊളിറ്റന്‍ വാഷിങ്ങ്ടണ്‍ , വാഷിങ്ങ്ടണിലെ സെന്‍ട്രല്‍ കിച്ചണില്‍ സന്നദ്ധ സേവനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക