Image

മുല്ലപ്പെരിയാര്‍ - ഫൊക്കാന ഒപ്പുശേഖരണം നടത്തുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 09 December, 2011
മുല്ലപ്പെരിയാര്‍ - ഫൊക്കാന ഒപ്പുശേഖരണം നടത്തുന്നു
ന്യൂയോര്‍ക്ക്‌: 35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുംവിധം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ദുര്‍ബലപ്പെട്ടിട്ടും കേരള-തമിഴ്‌നാട്‌ സര്‍ക്കാരുകളുടെ ആരോപണ പ്രത്യാരോപണങ്ങളും, കേന്ദ്രത്തിന്റെ നിസ്സംഗതയും ഇനിയും കണ്ടുകൊണ്ടിരിക്കാന്‍ കഴിയില്ല എന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണങ്ങളുടെ പ്രവാഹമാണ്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഈ വിഷയത്തില്‍ അനേകം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികരമാകാത്ത തരത്തില്‍ ഒരു സമവായം സൃഷ്ടിക്കുകയും പ്രശ്‌നത്തിന്‌ പരിഹാരം കാണുകയും ചെയ്യണമെന്നാണ്‌ ഫൊക്കാന അഭ്യര്‍ത്ഥന. അതിനായി ഫൊക്കാന തുടങ്ങിവെച്ചിട്ടുള്ള ഒപ്പു ശേഖരണത്തില്‍ എല്ലാവരും ഭാഗഭാക്കാകണമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌ത്‌ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

http://www.ipetitions.com/petition/mullaperiyar-dam/?utm_medium=email&utm_source=system&utm_campaign=Send%2Bto%2BFriend
മുല്ലപ്പെരിയാര്‍ - ഫൊക്കാന ഒപ്പുശേഖരണം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക