Image

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ കിക്ക്‌ ഓഫ്‌ മീറ്റിംഗ്‌ ന്യൂയോര്‍ക്കില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 09 December, 2011
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ കിക്ക്‌ ഓഫ്‌ മീറ്റിംഗ്‌ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: 2012 ജൂലൈ 26-29 വരെ നടക്കുന്ന പതിനൊന്നാമത്‌ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രഥമ പ്രമോഷനന്‍ മീറ്റിംഗ്‌ ഡിസംബര്‍ 11-ാം തിയതി ഞാറാഴ്‌ച്ച വൈകിട്ട്‌ 4:30-ന്‌ ഇന്ത്യാ ക്രിസ്‌ത്യന്‍ അസംബ്ലി ചര്‍ച്ചില്‍ (88-40, 192 സ്‌ട്രീറ്റ്‌, ഹോളിസ്‌, ന്യൂയോര്‍ക്ക്‌ 11423) വെച്ച്‌ നടക്കുന്നതാണ്‌. ന്യൂയോര്‍ക്ക്‌ പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഐ.പി.സി. സഭാ ശുശ്രൂഷകന്മാരും, വിശ്വാസിക്കളും ഇതൊരറിയിപ്പായി കരുതി ഈ മീറ്റിംഗില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ സെക്രട്ടറി സാം തോമസ്‌ അറിയിച്ചു.

പതിനൊന്നാമത്‌ ഐ.പി.സി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ച നേതൃത്വപാടവം തെളിയിച്ചിട്ടുള്ള നാഷണല്‍ കമ്മറ്റിക്ക്‌ ഒപ്പം ലോക്കല്‍ കമ്മറ്റിയും സജീവമായി കഴിഞ്ഞു.

പാസ്റ്റര്‍ ജേയിംസ്‌ ജോര്‍ജ്‌ ഉമ്മന്‍ (നാഷണല്‍ കണ്‍വീനര്‍), സാം തോമസ്‌ (സെക്രട്ടറി), ജോര്‍ജ്‌ ശാമുവല്‍ (ട്രഷറര്‍), ആന്‍ഡ്രു വി. ആന്റണി (യൂത്ത്‌ കോര്‍ഡിനേറ്റര്‍), രാജന്‍ ആര്യപ്പള്ളില്‍ ( മീഡിയാ കോര്‍ഡിനേറ്റര്‍) എന്നിവരാണ്‌ പതിനൊന്നാമത്‌ കോണ്‍ഫറന്‍സിന്‌ നേത്രത്വം നല്‍കുന്നത്‌.
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ കിക്ക്‌ ഓഫ്‌ മീറ്റിംഗ്‌ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക