Image

ആസിഫ് അലിയുടെ കോമഡിചിത്രം -ഓമനക്കുട്ടന്റെ സാഹസങ്ങള്‍, അണിയറയില്‍

Published on 15 October, 2014
ആസിഫ് അലിയുടെ കോമഡിചിത്രം -ഓമനക്കുട്ടന്റെ സാഹസങ്ങള്‍, അണിയറയില്‍
സപ്തമശ്രീ തസ്‌കരാഃ, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒരു മേക്കോവറിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ യുവനടന്‍ ആസിഫ് അലി. തന്റെ അടുത്ത ചിത്രത്തില്‍ കോമഡി അവതരിപ്പിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ടെക്കിയും സംവിധായകനുമായ രോഹിത് വി.എസ് അണിയിച്ചൊരുക്കുന്ന 'ഓമനക്കുട്ടന്റെ സാഹസങ്ങള്‍' എന്ന ചിത്രത്തിലൂടെയാകും ആസിഫ് പുതിയ രൂപത്തിലെത്തുക.

ചിത്രത്തിന്റെ  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ  ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്  കഥ വികസിക്കുന്നത്.  വളരെ രസകരമായ ചില സംഭവങ്ങള്‍ക്കിടയിലുണ്ടാകുന്ന ഗൗരവമായ ഒരു പ്രശ്‌നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഫ് വളരെ വ്യത്യസ്തമായ രൂപത്തിലായിരിക്കും എത്തുക എന്ന് സംവിധായകന്‍ പറഞ്ഞു. 

എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സംവിധായകന്‍ തയ്യാറായില്ല. മറ്റുള്ള അഭിനേതാക്കളെ ഇതു വരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ നായികാ വേഷം വളരെ അഭിനയ പ്രാധാന്യമുള്ളതാണെന്നും ഇതിനായി മുന്‍ നിരയിലുള്ള ഒരു നടിയെ തിരഞ്ഞെടുക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നും രോഹിത് പറഞ്ഞു. 

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചെറുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയോടുള്ള അടക്കാനാവാത്ത ആവേശമാണ് ഇത്തരത്തിലൊരു സിനിമയുമായി മുന്നോട്ട് വരാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു . ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ സമീര്‍ അബ്ദുളും ഒരു ടെക്കിയാണ്. കൊച്ചിയിലും മൈസൂരിലുമായിരിക്കും ലൊക്കേഷനുകള്‍. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്  ആരംഭിക്കും.

അതേ സമയം മനോജ് പാലോടന്‍ സംവിധാനം ചെയ്ത െ്രെഡവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആസിഫ്. ചിത്രത്തില്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ െ്രെഡവറായ രാമകൃഷ്ണന്‍ എന്ന പൊലീസ്‌കാരന്റെ വേഷമാണ് ആസിഫ് അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക