Image

അറ്റ്‌ലാന്റായില്‍ ക്രിസ്മസ് ആഘോഷവും ഗാനസന്ധ്യയും

നിബു വെള്ളവന്താനം Published on 08 December, 2011
അറ്റ്‌ലാന്റായില്‍ ക്രിസ്മസ് ആഘോഷവും ഗാനസന്ധ്യയും

അറ്റ്‌ലാന്റാ: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് അറ്റ്‌ലാന്റായുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ ലോറന്‍സ് വില്‍ റോക് സ്പ്രിങ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (545  Rock Springs Road, Lawerenceville, GA 30043) ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നു.

കുട്ടികള്‍ അടങ്ങിയ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധി കലാപരിപാടികളും അരങ്ങേറും. സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും ദിവ്യ സന്ദേശവും ശാലോം വോയ്‌സും ക്രിസ്ത്യന്‍ കോറസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യയും ഉണ്ടായിരിക്കും. ക്രിസ്മസ് കാരള്‍ സംഘത്തോടൊപ്പം ഗാനശുശ്രൂഷയില്‍ അനുഗ്രഹീത ഗായകര്‍ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി പരവനേത്ത് : (678) 866- 5336

അറ്റ്‌ലാന്റായില്‍ ക്രിസ്മസ് ആഘോഷവും ഗാനസന്ധ്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക