Image

തമിഴ്‌ ശബരിമല തീര്‍ത്ഥാടകരെ ആക്രമിച്ചാല്‍ കണക്ക്‌ പറയേണ്ടിവരും: ബി.ജെ.പി തമിഴ്‌നാട്‌ ഘടകം

Published on 07 December, 2011
തമിഴ്‌ ശബരിമല തീര്‍ത്ഥാടകരെ ആക്രമിച്ചാല്‍ കണക്ക്‌ പറയേണ്ടിവരും: ബി.ജെ.പി തമിഴ്‌നാട്‌ ഘടകം
ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിന്‌ കേരളത്തിലേക്ക്‌ എത്തുന്ന തമിഴ്‌ അയ്യപ്പഭക്തരെ ആക്രമിച്ചാല്‍ കേരളം കണക്കുപറയേണ്ടി വരുമെന്ന്‌ ബിജെപി തമിഴ്‌നാട്‌ ഘടകം നേതാവ്‌ പൊന്‍ രാധാകൃഷ്‌ണന്‍ മുന്നറിയിപ്പ്‌ നല്‍കി. ശബരിമലയിലേക്ക്‌ ഇക്കൊല്ലവും ലക്ഷക്കണക്കിന്‌ തമിഴ്‌ ഭക്തര്‍ ദര്‍ശനത്തിനായി പോയിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ കേരള സര്‍ക്കാരിന്റെ ചുമതലയാണ്‌. തമിഴ്‌അയ്യപ്പ ഭക്തര്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടിലെ ബിജെപി വെറുതെയിരിക്കും എന്ന്‌ കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണി സൃഷ്ടിയ്‌ക്കുന്നരീതിയില്‍ അണക്കെട്ട്‌ തര്‍ക്കം വളരുന്നത്‌ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരള സര്‍ക്കാരിനെ പുറത്താക്കാന്‍ കേന്ദ്രം തയാറാവണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ഡാമിലേക്ക്‌ വെള്ളം എത്തിക്കാനും തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട വെള്ള നിഷേധിക്കാനും കേരളം നടത്തുന്ന കുത്സിത നീക്കങ്ങള്‍ എന്ത്‌ വിലകൊടുത്തുമെന്നും തമിഴ്‌നാട്‌ ബിജെപി ഘടകം വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക