Image

ചെന്നൈയിലും മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം

Published on 07 December, 2011
ചെന്നൈയിലും മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കെതിരായ അക്രമം ചെന്നൈയിലേക്ക് വ്യാപിക്കുന്നു. സെയ്ദാപ്പേട്ടില്‍ മലയാളിയുടെ ഹോട്ടലിന് നേര്‍ക്ക് ഇന്ന് അക്രമമുണ്ടായി.

ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് ഹോട്ടലിന് നേര്‍ക്ക് അക്രമം നടത്തിയത്. കേരളത്തിനെതിരായ പ്ലക്കാര്‍ഡും ബാനറുകളുമായിട്ടാണ് ഇവര്‍ എത്തിയത്. ടി നഗറിലെ ജോയ് ആലുക്കാസ് ഷോറൂമിന് നേരെയും പ്രതിഷേധമുണ്ടായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ അതിര്‍ത്തിമേഖലയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. ഇതാദ്യമായിട്ടാണ് ചെന്നൈ നഗരത്തിലേക്ക് അക്രമം വ്യാപിക്കുന്നത്.

കോയമ്പത്തൂരിലും മലയാളികളുടെ മൂന്ന് ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക