ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തി
VARTHA
06-Dec-2011
VARTHA
06-Dec-2011

വാഷിംഗ്ടണ് : സൗരയൂഥത്തിനു പുറത്ത് ഭൂമിയോടു
സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസയിലെ
ജ്യോതിശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
വാസയോഗ്യമായ ഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ ഭൂമിയുടെ അപരനെ വിശേഷിപ്പിച്ചത്.
600 പ്രകാശവര്‍ഷം ദൂരെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തെ കെപ്‌ലര്‍ ദൂരദര്‍ശിനിയാണ് കണ്ടെത്തിയത്. കെപ്‌ലര് - 22 ബി എന്നാണ് പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. പുതിയ ഗ്രഹങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2009ലാണ് കെപ്‌ലര്‍ ദൂരദര്‍ശിനി സ്ഥാപിച്ചത്. ഭൂമിയേക്കാള്‍ 2.4 മടങ്ങ് പിണ്ഡവും 22 സെല്‍ഷ്യസ് കാലാവസ്ഥയുമാണ് കെപ്‌ലര്‍- 22 ബിയ്ക്കുള്ളത്. കെപ്‌ലര്‍- 22 ബിയ്ക്കു നൂറുകണക്കിനു ചെറിയ ഗ്രഹങ്ങളുടെ അകമ്പടിയുള്ളതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ജലത്തിനുള്ള സാധ്യതയും അനുയോജ്യമായ കാലാവസ്ഥയും ജീവനു നിലനില്‍ക്കാനുള്ള അന്തരീക്ഷവുമാണ് കെപ്‌ലര്‍- 22 ബിയ്ക്കുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കെപ്‌ലര്‍ ദൂരദര്‍ശിനി ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഭൂമിയോടു ഏറ്റവും സാദൃശ്യമുള്ള ഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞനായ ബില്‍ ബറക്കി പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments