Image

ദേവാനന്ദ് (88) ലണ്ടനില്‍ അന്തരിച്ചു

Published on 04 December, 2011
ദേവാനന്ദ് (88) ലണ്ടനില്‍ അന്തരിച്ചു
ലണ്ടന്‍: ദേവാനന്ദ് (88) ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ അന്തരിച്ചു. വൈദ്യ പരിശോധനയ്ക്കായി ലണ്ടനിലെത്തിയ തായിരുന്നു അദ്ദേഹം.
1946 ല്‍ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെയാണ് ദേവാനന്ദ് ചലച്ചിത്ര ലോകത്തെത്തുന്നത്. 1947 ല്‍ സിദ്ദി എന്ന ചിത്രം റിലീസായതോടെ സൂപ്പര്‍ സ്റ്റാറായി.

പെയിംഗ് ഗസ്റ്റ്, ബാസ്സി, ജ്വല്‍ തീഫ്, സി.ഐ.ഡി, ജോണി മേരാ നാം, അമീര്‍ ഗരീബ്, വാറന്റ്, ഹരേ രാമാ ഹരേ കൃഷ്ണ, ദസ് പര്‍ദേസ തുടങ്ങിയ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. 2001 ല്‍ പത്മഭൂഷണും 2002 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1949 ല്‍ അദ്ദേഹം സ്ഥാപിച്ച നവ്‌കേതന്‍ മൂവീസ് 35 ഓളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
കല്‍പ്പനാ കൗര്‍ ആണ് ഭാര്യ. ചേതന്‍ ആനന്ദ്, വിജയ് ആനന്ദ് എന്നിവര്‍ സഹോദരന്മാരും പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിന്റെ മാതാവ് ശീള്‍കാന്താ കപൂര്‍ സഹോദരിയുമാണ്.

ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഷഖര്‍ഗര്‍ തെഹ്‌സിലില്‍ 1923 സെപ്തംബര്‍ 26 നാണ് ദേവാനന്ദ് ജനിച്ചത്. ലാഹോര്‍ സര്‍ക്കാര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ബോംബെയിലെത്തിയ അദ്ദേഹം മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. മൂത്ത സഹോദരന്‍ ചേതന്‍ ആനന്ദ് അംഗമായിരുന്ന പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ദേവാനന്ദിന് 1946 ല്‍ ഹം ഏക് ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

സുഹൃത്ത് ഗുരുദത്തിന്റെ സംവിധാനത്തില്‍ 1951 ല്‍ നിര്‍മിച്ച ക്രൈം തില്ലര്‍ ബാസ്സിയും ഹിറ്റായി. ബാസ്സിയിലും തുടര്‍ന്ന് നിരവധി സിനിമകളിലും ദേവാനന്ദിന്റെ നായികയായിരുന്ന കല്‍പ്പനാ കാര്‍ത്തിക്കിനെ 1954 ല്‍ അദ്ദേഹം വിവാഹം കഴിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. 1977 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ അദ്ദേഹം നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കി. പിന്നീട് ഇത് പിരിച്ചു വിട്ടു.

ദേവാനന്ദ് 19 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങള്‍ക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളില്‍ സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകള്‍ മിക്കവയും ഹിറ്റാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാന്‍സിംഗ് വിത്ത് ലൈഫ് 2007 ല്‍ പുറത്തിറങ്ങി.

Mumbai, Dec 4 (IANS) Legendary actor Dev Anand passed away Sunday after massive cardiac arrest in London. He was 88.

"His son Sunil came out of the bathroom and saw that Dev saab was not responding. He called the doctor, who said that he had a heart attack. He died at 10 in the night in London," Mohan Churiwala, Dev Anand's manager, told IANS.

He is survived by his wife, former actress Kalpana Karthik, a son and a daughter
ദേവാനന്ദ് (88) ലണ്ടനില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക