Image

ചലച്ചിത്ര മേളയില്‍ 'ആദിമധ്യാന്തം' ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

Published on 03 December, 2011
ചലച്ചിത്ര മേളയില്‍ 'ആദിമധ്യാന്തം' ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു
കൊച്ചി: നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നൊഴിവാക്കിയ ആദിമധ്യാന്തം എന്ന ചിത്രം മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഐഎഫ്എഫ്‌കെയില്‍ നിന്നു ചിത്രം പുറത്താക്കിയ സംസ്ഥാന ചലചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ നടപടി കോടതി ശരിവച്ചു.

ചിത്രം അപൂര്‍ണമാണെന്നും തെറ്റായ സത്യവാങ്മൂലമാണ് സംവിധായകനും നിര്‍മാതാവും ചേര്‍ന്നു ചലച്ചിത്ര അക്കാദമിയില്‍ നല്‍കിയതെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ്റ്റ് ആന്റണി ഡൊമിനിക്കാണ് ഹര്‍ജി തള്ളിയത്. ചിത്രത്തിനു ടൈറ്റിലുകള്‍ ഇല്ലെന്നും സാങ്കേതിക പിഴവുകള്‍ ഉണെ്ടന്നും കോടതി ശരിവച്ചു.

കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണു ചിത്രം മേളയില്‍ ഒഴിവാക്കിയത്. ഫെസ്റ്റിവല്‍ ഡയറക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആദിമധ്യാന്തത്തെ മേളയില്‍ നിന്നു ഒഴിവാക്കിയതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാപോളാണ് ചിത്രം എഡിറ്റ് ചെയ്തതെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയതിനു ചിത്രത്തിന്റെ സംവിധായകനോട് വിശദീകരണം തേടാനും കഴിഞ്ഞദിവസം യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക