Image

അനധികൃത ഖനനം: ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ കുറ്റപത്രം

Published on 03 December, 2011
അനധികൃത ഖനനം: ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ കുറ്റപത്രം
ഹൈദരാബാദ്: അനധികൃത ഖനനം നടത്തിയതിന് കര്‍ണാടക മുന്‍ മന്ത്രി ജി.ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പള്ളി ക്രിമിനല്‍കോടതി സമുച്ചയത്തിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

ജനാര്‍ദ്ദന റെഡ്ഡി, സഹോദരീ ഭര്‍ത്താവും ഒബുലപുരം മൈനിങ്ങ് കമ്പനി എം.ഡിയുമായ ബി.വി ശ്രീനിവാസ രെഡ്ഡി, മുന്‍ മൈനിങ് ഡയറക്ടര്‍ വിഡി രാജഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

ചഞ്ചല്‍ഗുഡയിലെ സെന്റര്‍ ജയിലിലാണ് സിബിഐ അറസ്റ്റുചെയ്ത ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജാമ്യം ലഭിച്ച ഐ.എ.എസ് ഓഫീസര്‍ ബൈ. ശ്രിലക്ഷ്മിയുടെ പേര് കുറ്റപത്രത്തിലില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതാണ് കാരണം.

പിന്നീട് സമര്‍പ്പിക്കുന്ന ഉപ കുറ്റപത്രത്തില്‍ ഇവരുടെ പേര്‍ ഉള്‍പ്പെടുത്തുമെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക