Image

നിരപരാധിത്വം തെളിയിക്കും: കനിമൊഴി

Published on 03 December, 2011
നിരപരാധിത്വം തെളിയിക്കും: കനിമൊഴി
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. കേസില്‍ ജാമ്യം ലഭിച്ചശേഷം ചെന്നൈയിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കേസിനെ നിയമപരമായി നേരിട്ട് നിരപരാധിത്വം തെളിയിക്കും. തനിക്ക് അതില്‍ ആത്മവിശ്വാസമുണ്ട്. തിരികെ പോകുന്നതില്‍ (ചെന്നൈയിലേക്ക് ) സന്തോഷമുണ്ട്. ടുജി കേസില്‍ ജാമ്യം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കനിമൊഴി പറഞ്ഞു.

മേയ് 20ന് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ തടവിലായിരുന്ന കനിമൊഴിക്ക് ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്. കോടതി നടപടികള്‍ തീരുന്നതിനുവേണ്ടിയാണ് ശനിയാഴ്ച വരെ ഡല്‍ഹിയില്‍ തങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക