Image

ഹണിമൂണ്‍ തിരക്കുകള്‍ മാറ്റിവച്ച് അസിന്‍ തിരിച്ചു വരുന്നു

Published on 02 September, 2014
ഹണിമൂണ്‍ തിരക്കുകള്‍ മാറ്റിവച്ച് അസിന്‍ തിരിച്ചു വരുന്നു
തെന്നിന്ത്യയില്‍ നിന്നും ഭാഗ്യം പരീക്ഷിച്ച് ബോളിവുഡിലെത്തിയ നടി അസിന്‍ തിരികെ വരുന്നതായി റിപ്പോര്‍ട്ടുകള്‍. തിരിച്ചു വരവ് സൂചിപ്പിക്കുന്ന വാര്‍ത്ത താരം തന്നെയാണ് നല്‍കിയിരിക്കുന്നത്. തന്റെ എല്ലാ തെന്നിന്ത്യന്‍ ഫാന്‍സിനും സന്തോഷകരമായ ഒരു വാര്‍ത്തയുണ്ടെന്നാണ് അസിന്‍ പറഞ്ഞിരിക്കുന്നത്. സമയമാകുന്‌പോള്‍ അക്കാര്യം പറയുമെന്നും അസിന്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം തന്റെ ബ്ലോഗിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് ഇളയദളപതി വിജയ്‌ക്കൊപ്പം കാവലന്‍ എന്ന സിനിമയിലാണ് അസിന്‍ തമിഴില്‍ അവസാനമായി അഭിനയിച്ചത്. ബോളിവുഡിലേക്ക് ചേക്കേറിയ അസിന് എന്നാല്‍ അവിടെ പറയത്തക്ക വിജയ ചിത്രങ്ങളൊന്നും നേടാനായില്ല.  ഡിസംബറില്‍ റിലീസ് ചെയ്യുന്ന 'ഓള്‍ ഈസ് വെല്‍' എന്ന ചിത്രം മാത്രമാണ് ഇപ്പോള്‍ അസിന്രേതായുള്ളത്. ഇതോടെ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചു വരാനാണ് താരം നോക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക