Image

അഭിനയ ബോളിവുഡും കീഴടക്കാനെത്തുന്നു

Published on 02 September, 2014
അഭിനയ ബോളിവുഡും കീഴടക്കാനെത്തുന്നു
മൂകതയും ബധിരതയും ഒരു കുറവല്ലെന്ന് തെളിയിച്ച നടി അഭിനയ ബോളിവുഡും കീഴടക്കാനെത്തുന്നു
മെഗാസ്റ്റാര്‍ അമിതാബ് ബച്ചനും ദേശീയ അവാര്‍ഡ് ജേതാവായ ധനുഷിനുമൊപ്പം ആര്‍. ബാല്‍ക്കി സംവിധാനം ചെയ്യുന്ന 'ശാമിതാബ്" എന്ന ചിത്രത്തിലൂടെയാകും അഭിനയ ബോളിവുഡിലേക്ക് ചുവടുറപ്പിക്കുന്നത്. കമല്‍ ഹസന്രെ രണ്ടാമത്തെ മകളായ അക്ഷര ഹസനാണ് നായിക. ചിത്രത്തില്‍ ധനുഷ് ബധിരനും മൂകനുമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക.

ചിത്രത്തിലെ വേഷം വളരെ പ്രധാനമായതും ശ്രദ്ധിക്കപ്പെടുന്നതുമാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ധനുഷിനും അക്ഷരയ്ക്കുമൊപ്പം അഭിനയ നാല് ദിവസത്തെ അഭിനയം പൂര്‍ത്തിയാക്കി.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിനയയെ തേടി കന്നടയില്‍ നിന്നും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തി. നിലവില്‍ താരത്തിന്റേതായി നാല് തമിഴ് ചിത്രങ്ങളും കുറച്ച് തെലുങ്ക് ചിത്രങ്ങളുമുണ്ട്.

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത 'നാടോടികള്‍' എന്ന ആദ്യ തമിഴ് ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു.

അഭിനയ ബോളിവുഡും കീഴടക്കാനെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക