Image

ഭാവനയുടെ തമിഴ്‌ ചിത്രം ഹലോ ബോസ്‌ കേരളത്തില്‍

Published on 29 August, 2014
ഭാവനയുടെ തമിഴ്‌ ചിത്രം ഹലോ ബോസ്‌ കേരളത്തില്‍
മലയാളി നടി ഭാവനയുടെ തമിഴ്‌ ചിത്രം ഹലോ ബോസ്‌ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴിലെ സൂപ്പര്‍ താരം പ്രിയാമണിയും സ്റ്റാര്‍കിംഗ്‌ സുധീപും ചിത്രത്തില്‍ അഭിനയിക്കുന്നു. കേരളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനിയായ ഗിരീഷ്‌ പിക്‌ചേഴ്‌സാണ്‌ ഈ ചിത്രം കേരളത്തില്‍ എത്തിക്കുന്നത്‌. സംവിധാനം പി.കുമാര്‍.

ഹിന്ദി സിനിമയിലെ വില്ലന്‍താരം, സോനുസുഡുവാണ്‌ അധോലോക നായകനായ വില്ലനെ അവതരിപ്പിക്കുന്നത്‌. ഛായാഗ്രഹണം രാജരത്‌നം, എഡിറ്റിംഗ്‌, മോഹന്‍, കോ-ഓഡിനേറ്റര്‍ നൗഷാദ്‌, സംഗീതം ഹരിഷ്‌കൃഷ്‌ണ, പരസ്യകല സത്യന്‍സ്‌.

എഴുപത്‌ കോടി മുതല്‍ മുടക്കിലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മലയാളിതാരത്തോടുള്ള താരാരാധനാ ബിംബം ഈ ചിത്രം കാണുന്നതോടു കൂടി തകര്‍ന്നു വീഴും എന്നതില്‍ സംശയമില്ല. നര്‍ത്തകിയായ പ്രിയാമണി സ്റ്റേജ്‌ പ്രോഗ്രാമിലൂടെ പ്രശസ്‌തയാണ്‌. അവളുടെ ജീവിതത്തിലേക്ക്‌ ബിസിനസ്‌കാരനായ ശേഖര്‍ കടന്നു വന്നു. മണിക്കൂറുകള്‍ക്ക്‌ വിലയിടുന്ന തിരക്കുകള്‍ക്കിടയില്‍ അവര്‍ കാമുകി കാമുകന്മാരായി ഒരുനാള്‍ തന്ത്രപരമായി അയാള്‍ അവളെ ഒരു അധോലോക ഗുണ്‌ടയ്‌ക്ക്‌ കാഴ്‌ചവെച്ചു. ഇതൊരു ചതിയാണെന്ന്‌ മനസിലാക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. പിന്നീട്‌ പലപ്പോഴും അവള്‍ അയാള്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ടു. തുടര്‍ന്ന്‌ ചിത്രത്തിന്റെ ഗതി അണിയാക്കുരുക്കുകളിലേക്ക്‌ കടക്കുന്നു.
ഭാവനയുടെ തമിഴ്‌ ചിത്രം ഹലോ ബോസ്‌ കേരളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക