Image

രജനിയുടെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യില്ലെന്ന്‌ തൃഷ

Published on 25 August, 2014
രജനിയുടെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യില്ലെന്ന്‌ തൃഷ
പ്രശസ്‌ത നടന്‍ രജനിയുടെ പുതിയ ചിത്രമായ ലിങ്കയില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യില്ലെന്ന്‌ നടി തൃഷ. സോനാക്ഷി സിന്‍ഹയും അനുഷ്‌ക ഷെട്ടിയും ആണ്‌ സിനിമയിലെ നായികമാര്‍.

ജയം രവിക്കൊപ്പം പുതിയ സിനിമയ്‌ക്ക്‌ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്‌ തൃഷ എന്നാണ്‌ വിവരം. ഇക്കാര്യം പറഞ്ഞിട്ടാണത്രെ രജനി ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിച്ചത്‌. ഇപ്പോള്‍ പവര്‍ സ്റ്റാര്‍ എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിലാണ്‌ തൃഷ. നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ കിട്ടാത്തതാണോ തൃഷയുടെ തീരുമാനത്തിന്‌ പിന്നില്‍ എന്ന്‌ വ്യക്തമല്ല. രജനീകാന്ത്‌ സിനിമയില്‍ മുമ്പ്‌ നയന്‍താരയും നൃത്തം ചെയ്യാനെത്തിയിട്ടുണ്ട്‌.

തൃഷയേക്കാള്‍ താരമൂല്യമുള്ള സമയത്തായിരുന്നു നയന്‍താര അങ്ങനെ ഒരു റോള്‍ ചെയ്‌തത്‌. എന്നാല്‍ രജനി ചിത്രത്തില്‍ നിന്ന്‌ തനിക്ക്‌ ഓഫറുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നാണ്‌ തൃഷ ഇപ്പോള്‍ പറയുന്നത്‌.
രജനിയുടെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യില്ലെന്ന്‌ തൃഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക