Image

മുല്ലപ്പെരിയാര്‍: വൈക്കോ ഉപവസിക്കും

Published on 01 December, 2011
മുല്ലപ്പെരിയാര്‍: വൈക്കോ ഉപവസിക്കും
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എംഡിഎംകെ നേതാവ്‌ വൈകോ ഉപവാസത്തിനൊരുങ്ങുന്നു. കേരളത്തിന്റെ പുതിയ ഡാം ആവശ്യത്തില്‍ പ്രതിക്ഷേധിച്ചാണ്‌ വൈക്കോയുടെ സമരം. എട്ടിന്‌ തേനി, കമ്പം എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കൊപ്പമാണ്‌ വൈക്കോയുടെ സമരം. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള വാഹനങ്ങള്‍ 21 ന്‌ തിരുച്ചിറപ്പള്ളിയില്‍ തടയും.

ഇതിനിടെ ഡാമിന്റെ കാര്യത്തില്‍ ഇരു സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി ജലമന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി. ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്നതില്‍നിന്ന്‌ ഇരു സംസ്ഥാനങ്ങളും വിട്ടുനില്‍ക്കണമെന്നും കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക