Image

വന്ന വഴി മറക്കില്ല: ഷംന കാസിം

Published on 24 August, 2014
വന്ന വഴി മറക്കില്ല: ഷംന കാസിം
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് ഷംന കാസിം. ചട്ടക്കാരി എന്ന സിനിമയുടെ റീമെയ്ക്കില്‍ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷംനയ്ക്ക് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിന്നും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ടെലിവിഷനിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംനയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. അതിനാല്‍ തന്നെ തനിക്ക് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്നതിനോടാണ് താല്‍പര്യമെന്നാണ് നടി പറയുന്നത്. 

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന സ്ത്രീപക്ഷ സിനിമയിലാണ് ഇപ്പോള്‍ ഷംന അഭിനയിക്കുന്നത്. നിവിന്‍ പോളിയും അമലാ പോളും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ രണ്ടാം നായികയാണ് ഷംന. വളരെ മോഡേണായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മിലിയില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് നടി പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ വളരെ സിന്പിളാണെന്നും വളരെ കുറച്ച് മേയ്ക്കപ്പ് മാത്രമേ ഉപയോഗിക്കാറുള്ളെന്നും അവര്‍ പറയുന്നു.

രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ച ഡാന്‍സിനെപ്പറ്റി ഷംന പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരു നടി ഒരു സിനിമയില്‍ ഡാന്‍സ് ചെയ്താല്‍ അതിനെ ഐറ്റം ഡാന്‍സെന്നും നടന്‍ ചെയ്താല്‍ അതിന് ഡാന്‍സ് നന്പരെന്നും പറയുന്നത് എന്തു കൊണ്ടാണെന്ന് തനിക്കറിയില്ല. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ആദ്യം രാജാധിരാജയിലെ ഡാന്‍സ് ചെയ്യേണ്ട എന്നു കരുതിയതാണ്. പിന്നെയാണ് അതിന്രെ ഛായാഗ്രാഹക വൃന്ദാ മാസ്റ്ററാണെന്ന് അറിഞ്ഞത്. പിന്നീട് ഒരു രണ്ടാം ആലോചനയുണ്ടായില്ല. ആകെ ചോദിച്ചത് തന്രെ കോസ്റ്റ്യൂമിനെക്കുറിച്ചു മാത്രമാണ്. ഡാന്‍സിന്രെ ഷൂട്ടിംഗ് പൊള്ളാച്ചിയിലായിരുന്നു. മലയാളം, ഹിന്ദി തമിഴ് വരികളുള്ള ഒരു പാട്ടായിരിക്കും അത്.

തമിഴിലാണ് താന്‍ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഷംന പറയുന്നു. അതിനാല്‍ തന്നെ മലയാളത്തിനെക്കാള്‍ തമിഴിലാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. തമിഴ് സിനിമയാണ് തന്നെ താരമായി കണക്കാക്കിയത്. തെലുങ്കിലും കന്നഡയിലും താന്‍ അഭിനയിച്ച  പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നെന്നും ഷംന പറഞ്ഞു.

മലയാളത്തില്‍ മാത്രമല്ല താന്‍ തെലുങ്ക് സിനിമയിലും വളരെ ശ്രദ്ധിച്ചാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്ത് പിന്നീട് അതേപ്പറ്റി വിഷമിക്കുന്നതിനേക്കാളും നല്ലത് അതാണ്. താന്‍ നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു. പല റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ തനിക്ക് നഷ്ടമാകാറുണ്ടെന്ന് തന്നോട് പലരും പറയാറുണ്ട്. പക്ഷേ ഡാന്‍സാണ് തനിക്ക് എല്ലാം. അതിനാല്‍ത്തന്നെ സിനിമയേക്കാള്‍ ടെലിവിഷനില്‍ ജോലി ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് താരം പറയുന്നു.

പലരും തന്നെ കണ്ടാല്‍ അസിനെ പോലെയും ശ്രിയ ശരണിനെ പോലെയും തോന്നാറുണ്ടെന്ന് പറയാറുണ്ട്. പക്ഷേ അത്തരത്തിലുള്ള താരതമ്യപ്പെടുത്തലിനോട് തനിക്ക് താല്‍പര്യമില്ല. അതിനാല്‍ തന്നെ ഇത്തരം അഭിപ്രായങ്ങളോട് താന്‍ പ്രതികരിക്കാറില്ലെന്നും താരം പറയുന്നു.

2016ല്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഷംന പറഞ്ഞു. അതൊരു പ്രണയവിവാഹമായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. തന്രെ ഭാവി ഭര്‍ത്താവ് തന്രെ ഡാന്‍സിനോടുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആളായിരിക്കണമെന്നതാണ് തന്രെ പ്രാര്‍ത്ഥനയെന്നും ഷംന വ്യക്തമാക്കി.

തമിഴിലും,? കന്നടയിലും തെലുങ്കിലും പുതിയ ചിത്രങ്ങള്‍ക്ക് ഒപ്പിട്ടിട്ടുണ്ട്. തെലുങ്കിലെ ഹൊറര്‍ ചിത്രമായ ആവുനുവിന്രെ രണ്ടാം ഭാഗത്തില്‍ ഷംനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും കന്നടയിലും മറ്റ് രണ്ട് പ്രോജക്ടുകള്‍ കൂടിയുണ്ടെങ്കിലും ഇത് വരെ അത് ഒപ്പുവെച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

വന്ന വഴി മറക്കില്ല: ഷംന കാസിം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക