Image

രാധികാ ആപ്‌തേ മലയാളത്തിലേക്ക്‌

Published on 22 August, 2014
രാധികാ ആപ്‌തേ മലയാളത്തിലേക്ക്‌
ഹിന്ദി,മറാഠി,തമിഴ്‌ നായിക രാധികാ ആപ്‌തേ മലയാളത്തിലേക്ക്‌ എത്തുന്നു. വിനോദ്‌ സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാകും രാധിക മലയാളത്തിലെത്തുക. ഫഹദ്‌ ഫാസില്‍ ആണ്‌ നായകന്‍.

ചിത്രത്തിന്രെ തിരക്കഥ തനിക്ക്‌ വളരെ ഇഷ്ടപ്പെട്ടതായി രാധിക പറയുന്നു. മലയാളത്തില്‍ വളരെ നല്ല സിനിമകള്‍ പുറത്തിറങ്ങുന്നതായി താന്‍ കേട്ടിട്ടുണ്ടെന്നും അതിനാല്‍ പുതിയ ചിത്രത്തിന്രെ ഷൂട്ടിംഗ്‌ തുടങ്ങാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നടി പറ!ഞ്ഞു. ഒരു വര്‍ഷമായി ചിത്രത്തിന്രെ ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ്‌ എല്ലാം അതാത്‌ സ്ഥാനങ്ങളിലായതെന്നും അവര്‍ വ്യക്തമാക്കി. സെപ്‌തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒരു ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം 2011ല്‍ ലണ്ടനില്‍ നിന്നും വന്നതിന്‌ ശേഷം താന്‍ നിരന്തരമായി ജോലി ചെയ്‌തു കൊണ്ടേ ഇരിക്കുകയാണ്‌. തനിക്കെന്താണോ തോന്നുന്നത്‌ അതാണ്‌ താന്‍ ചെയ്യുന്നതെന്നും അല്ലാതെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക തന്ത്രങ്ങളൊന്നുമില്ലെന്നും രാധിക പറയുന്നു.

രോഹിത്‌ ബാട്രയുടെ 'ദി ഫീല്‍ഡ്‌', ലീന യാദവിന്രെ 'പര്‍ഛേദ്‌', കേതന്‍ മെഹ്‌തയുടെ 'മഞ്‌ഹിദി മൗണ്ടന്‍ മാന്‍' തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്‌. ഏത്‌ വേഷം അവതരിപ്പിക്കുന്നതിലാണ്‌ നമുക്ക്‌ മികവുള്ളത്‌ എന്ന്‌ മനസിലാക്കാനായി ഇത്തരത്തിലുള്ള വേഷങ്ങളെല്ലാം താന്‍ ചെയ്യാറുണ്ടെന്നും രാധിക പറഞ്ഞു.
രാധികാ ആപ്‌തേ മലയാളത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക