Image

അഭിഭാഷകനായ വൈദികന്‍ ഫാ. പി. ഡി മാത്യുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

Published on 01 December, 2011
അഭിഭാഷകനായ വൈദികന്‍ ഫാ. പി. ഡി മാത്യുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: പൗരോഹിത ദൗത്യത്തിനൊപ്പം അഭിഭാഷക വൃത്തിയും നിര്‍വ്വഹിക്കുന്ന ഇന്ത്യയിലെ സുപ്രീം കോടതിയില്‍ പ്രാക്ടീസ്‌ ചെയ്‌തിരുന്ന അഡ്വ. ഫാ. പി.ഡി. മാത്യുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 :30-ന്‌ ഫ്‌ളോറല്‍ പാര്‍ക്കിലെ നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവില്‌ വച്ചാണ്‌ (26 N. TYSON AVENUE, FLORAL PARK, NY 11001 - NORTH OF JERICHO TURNPIKE AND SOUTH OF HILLSIDE AVENUE ON 260 STREET) സ്വീകരണ സമ്മേളനം നടക്കുന്നത്‌.

ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ ഈ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്‌ . ഫാദര്‍ മാത്യു നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളത്തിന്റെ സഹോദരനാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ടി ഉമ്മന്‍ (631 543 8530), റവവര്‍ഗീസ്‌ എബ്രഹാം (914 584 1188) സജി എബ്രഹാം (917 617 3959) എന്നിവരുമായി ബന്ധപ്പെടുക.
അഭിഭാഷകനായ വൈദികന്‍ ഫാ. പി. ഡി മാത്യുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക