Image

മുല്ലപ്പെരിയാര്‍: ഇന്ന്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

Published on 30 November, 2011
മുല്ലപ്പെരിയാര്‍: ഇന്ന്‌  മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്‌ ബദല്‍ ഡാം എന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‌പ്രധാന മന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്‌ചയില്‍ നിലവിലുള്ള ഡാമിന്റെ സംഭരണ ശേഷി 120 അടിയായി കുറയ്‌ക്കുക എന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കും.

തമിഴ്‌നാടിന്‌ ഡാമില്‍ നിന്ന്‌ ഇപ്പോള്‍ ലഭിക്കുന്ന അതേ അളവില്‍ ജലം നല്‍കുമെന്ന്‌ ഏതുതരത്തിലുള്ള ഉറപ്പും നല്‍കാന്‍ കേരളം നല്‍കും. കൂടംകുളം ആണവ പദ്ധതിയെ ജനസുരക്ഷയുടെ പേരില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത എതിര്‍ക്കുന്നു. ഇതേ സുരക്ഷ കേരളത്തിലെ ജനങ്ങള്‍ക്കും ബാധകമല്ലേ എന്ന്‌ അദ്ദേഹം ചോദിച്ചു. അധിക വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ ഇടുക്കി ഡാമിലെ ജലനിരപ്പ്‌ കുറയ്‌ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക