Image

മുല്ലപ്പെരിയാര്‍ സമരത്തിന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു

Published on 30 November, 2011
മുല്ലപ്പെരിയാര്‍ സമരത്തിന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു

കൊച്ചി : മുല്ലപ്പെരിയാര്‍ ജനകീയ പ്രക്ഷോഭത്തിന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ചപ്പാത്തിലെ സമരപ്പന്തലില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജനപ്രതിനിധികളെയും, മുല്ലപ്പെരിയാര്‍ സമരസമിതിയംഗങ്ങളെയും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലും സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും സന്ദര്‍ശിച്ച് അഭിവാദ്യങ്ങളര്‍പ്പിച്ചു. രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള ഈ ജനകീയ സമരത്തില്‍ അധികാര കേന്ദ്രങ്ങളുടെ അടിയന്തര
നടപടികള്‍ ഉണ്ടാവണമെന്ന് അല്മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
മുല്ലപ്പെരിയാര്‍ സമരത്തിന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു
മുല്ലപ്പെരിയാര്‍ പ്രക്ഷോഭണത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചപ്പാത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, റവ.ഡോ.മാത്യു പായിക്കാട്ട്, ഫാ. എബ്രഹാം കഴുന്നടി, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക