Image

ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസില്‍ ഇടവകദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2011
ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസില്‍ ഇടവകദിനം ആഘോഷിച്ചു
ഡിട്രോയിറ്റ്‌: സെന്റ്‌ മേരിസ്‌ ക്‌നാനായ കത്തോലിക ഇടവകയില്‍ ഇടവക ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഇടവക രൂപീകൃതമായത്തിനു ശേഷം ഇത്‌ രണ്ടാമത്തെ ഇടവകദിനാഘോഷമാണ്‌. ഞായറാഴ്‌ച 10 നു ആഘോഷമായ പാട്ടുകുര്‍ബാന വികാരി ഫ.മാത്യു മേലേടത്തിന്റെ മുഖ്യ കാര്‍മികത്വതിലും കാരിസ്‌ ഭവന്‍ ഡയറക്ടര്‍ ഫാ.കുര്യന്‍ കാരിക്കലിന്റെ സഹാകാര്‍മികത്വത്തിലും നടത്തി. ബ.കുര്യന്‍ കാരിക്കല്‍ അച്ഛന്‍ ഇടവകദിന സന്ദേശം കുര്‍ബാന മദ്ധ്യേ നല്‍കി. സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധം,അയല്‍വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം , ഭാര്യ-ഭര്‍തൃ ലയം എന്നീ മൂന്നു കാര്യങ്ങള്‍ ദൈവത്തിനു ഏറ്റവും പ്രീതികരമാണ്‌ എന്ന്‌ അദ്ദേഹം തന്റെ സന്ദേശത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു .വി.കുര്‍ബാനയെ തുടര്‍ന്നു സ്‌നേഹവിരുന്നു നടത്തപ്പെട്ടു.

ഉച്ചയ്‌ക്ക്‌ ശേഷം വികാരി ഫാ. മേലേടത്തിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു. കാരിസ്‌ ഭവന്‍ ഡയറക്ടര്‍ ഫാ.കുര്യന്‍ കാരിക്കല്‍ അനുഗ്രഹ പ്രഭാഷണം നല്‍കി. തുടര്‍ന്നു കലാപരിപാടികളുടെ ഉദ്‌ഘാടനം നിലവിളക്ക്‌ തെളിയിച്ചു കൊണ്ട്‌ ഫാ .കുര്യന്‍ കാരിക്കല്‍ നിര്‍വഹിച്ചു. ഡി.കെ.സി.സി. അമേരിക റീജിയന്‍ വൈസ്‌്‌ പ്രസിഡണ്ട്‌ ജോസ്‌ ലുക്കോസ്‌ പള്ളികിഴക്കേതില്‍, കൈകാരന്‍മാരായ ജോമോന്‍ മാന്തുരുതില്‍, ജോ മൂലക്കാട്ട്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറി.

സാജു ചെരുവില്‍, ബിജോയിസ്‌ കവണാന്‍, മനു കുഷിപറമ്പില്‍, ജയിസ്‌ കണ്ണചാന്‍പറമ്പില്‍, ബിബി തെക്കനാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ പരിഷ്‌ ഹാളില്‍ പുതിയ സ്റ്റേജും പോഡിയവും നിര്‍മ്മിച്ച്‌. ഉത്‌ഘാടനം ചെയ്യപ്പെട്ടു. സ്റ്റേജ്‌ നിര്‍മ്മിച്ചവരെ കുര്‍ബാനമധ്യേയും പൊതുസമ്മേളനത്തില്‍ വികാരി.ഫാ. മേലേടം പ്രത്യേകം അനുമോദിച്ചു.

പൊതുസമ്മേളനത്തില്‍ ഡിട്രോയിറ്റ്‌ ക്‌നാനായ സ്റ്റാലിയന്‍ ക്രിക്കറ്റ്‌ ടീം അംഗങ്ങളെ പ്രത്യേകം അനുമോദിക്കുകയും അവരുടെ ജെഴ്‌സി ഔപചാരികമായി വിതരണം ചെയ്യുകയും ചെയ്‌തു.ഫാ. കുര്യന്‍ കാരിക്കല്‍ ജേഴ്‌സി വിതരണവും പ്രത്യേക അനുഗ്രഹപ്രാര്‍ത്ഥനയും നടത്തി..ജോര്‍ജി ചാക്കച്ചേരില്‍ ടീം അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി.ഡിട്രോയിറ്റ്‌ സെന്റ്‌മേരിസ്‌ ഇടവകങ്ങള്‍ മാത്രം ഉള്‍പെട്ട ടീം ആണ്‌ ഡിട്രോയിറ്റ്‌ ക്‌നാനായ സ്റ്റാലിയന്‍സ്‌ .

ജോസീന എബ്രഹാം ചെരുവില്‍, ജയിസ്‌ കണ്ണാചാംപറമ്പില്‍ എന്നിവര്‍ പാരിഷ്‌ ഡേ കോര്‍ഡിനേറ്റര്‍മാരായിരുന്നു. പൊതുസമ്മേളനത്തില്‍ പി.ആര്‍.ഒ.ജോസ്‌ ചാഴികാടനും കലാപരിപാടികള്‍ക്ക്‌ മിഷന്‍ ലീഗ്‌ പ്രസിഡന്റ്‌ ബോണി തെക്കനാട്ടും എം.സി.മാരായിരുന്നു. പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍,വേദപാഠം അധ്യാപകര്‍ ഭക്ത സംഘടന ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പി.ആര്‍.ഒ ജോസ്‌ ചാഴികാടന്‍ അറിയിച്ചതാണിത്‌.
ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസില്‍ ഇടവകദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക