Image

ഫോമയുടെ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2011
ഫോമയുടെ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്‌: 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ മുന്നോടിയായി നടക്കുന്ന ഫോമാ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വിജയകരമായി പുരോഗമിക്കുന്നു. ഒക്‌ടോബര്‍ 22-ന്‌ ന്യൂയോര്‍ക്ക്‌ മെട്രോ റീജയനും നവംബര്‍ 5-ന്‌ എമ്പയര്‍ സ്റ്റേറ്റ്‌ റീജിയനും സംഘടിപ്പിച്ച കണ്‍വെന്‍ഷനുകള്‍ വിജയകരമായിരുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദായിരുന്നു മെട്രോ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌.

ഫോമയുടെ മെട്രോ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 11-ന്‌ നടത്തുവാന്‍ തീരുമാനമായെന്ന്‌ റീജിയണല്‍ പ്രസിഡന്റ്‌ ഓജസ്‌ ജോണ്‍ അറിയിച്ചു. വാഷിംഗ്‌ടണ്‍ സ്റ്റേറ്റിലെ സിയാറ്റിലില്‍ വെച്ചായിരിക്കും വെസ്റ്റേണ്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍.

ഡിസംബര്‍ 17-ന്‌ ഫോമയുടെ ന്യൂജേഴ്‌സി ചാപ്‌റ്ററും കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ സംഘടിപ്പിക്കുന്നുണ്ട്‌. ന്യൂജേഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലുള്ള ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യാ റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലാണ്‌ ന്യൂജേഴ്‌സിയിലെ കിക്ക്‌ഓഫ്‌ നടക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഓജസ്‌ ജോണ്‍ (425 829 6301), സെബാസ്റ്റ്യന്‍ ജോസഫ്‌ ( 201 599 9228) എന്നിവരുമായി ബന്ധപ്പെടുക.
ഫോമയുടെ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക