Image

മനീഷി നാടകോത്സവം 2012 ഏപ്രില്‍ 28ന്‌, സ്‌ക്രിപ്‌റ്റുകള്‍ മാര്‍ച്ച്‌ 1 വരെ

ജോര്‍ജ്‌ നടവയല്‍ Published on 30 November, 2011
മനീഷി നാടകോത്സവം 2012 ഏപ്രില്‍ 28ന്‌, സ്‌ക്രിപ്‌റ്റുകള്‍ മാര്‍ച്ച്‌ 1 വരെ
ന്യൂജേഴ്‌സി ബര്‍ഗന്‍ ഫീല്‍ഡ്‌: മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ രണ്ടാം ദേശീയ നാടകോത്സവം 2012 ഏപ്രില്‍ 28 ശനിയാഴ്‌ച ന്യൂജേഴ്‌സി ബര്‍ഗന്‍ ഫീല്‍ഡില്‍ നടക്കും. ഏപ്രില്‍ 28 ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണി മുതലാണ്‌ നാടകോത്സവം. നാടക കലാകാരന്മാര്‍ പങ്കെടുക്കുന്ന പഠനക്കളരിയും, അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ?ലഘു നാടക മത്സരവും (ഏകാങ്ക നാടക മത്സരം) ഉത്സവത്തില്‍ ഉണ്ട്‌.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ ലഘു നാടക മത്സരത്തില്‍ (ഏകാങ്ക നാടക മത്സരം) പങ്കെടുക്കുവാന്‍ താത്‌പര്യമുള്ള നാടക പ്രവര്‍ത്തകര്‍ 20 മിനിട്ട്‌ നേരത്തേക്കുള്ള നാടകത്തിന്റെ സ്‌ക്രിപ്‌റ്റ്‌ Director, Maneeshi National School of Drama, Par Dr, Philadelphia, PA, 19115 എന്ന വിലാസത്തില്‍ എത്തിക്കണം.geodev@hotmail.com, oalickal7@gmail.com, sibymathew@gmail.com എന്ന ഇമെയിലുകളില്‍ അയച്ചാലും മതിയാകും.

മത പ്രചരണം, രാഷ്ടീയ പ്രചരണം, ദേശ വിരുദ്ധം എന്നീ നിലകളിലുള്ള തീമുകള്‍ പാടില്ല. മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലേതിലുമുള്ള നാടകമാകാം. അമേരിക്കന്‍ മലയാളികള്‍ക്കാണ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. സ്‌ക്രിപ്‌റ്റുകള്‍ മൂല്യനിര്‍ണ്ണയം ചെയ്‌താണ്‌ മത്സരത്തിന്‌ അര്‍ഹമായ നാടകങ്ങള്‍ നിശ്ചയിക്കുക. ശൈലീകൃത രംഗ ചലനം, കാവ്യാത്മകഭാഷ, താളബദ്ധ സംഭാഷണം, സാഹിത്യാംശം, ദൃശ്യാംശം എന്നിങ്ങനെ നാടക കലയുടെ വിവിധ സാദ്ധ്യതകളെ ആധുനിക നാടക രീതികളുമായി ഇണക്കി ആസ്വാദന ക്ഷമത പുലര്‍ത്തുന്ന നാടകങ്ങളെയാണ്‌ തിരഞ്ഞെടുക്കുക.

സ്‌ക്രിപ്‌റ്റുകള്‍ ലഭിക്കേണ്ട അവസാന തിയതി 2012 മാര്‍ച്ച്‌ 1. യോഗ്യതാ നിര്‍ണ്ണയത്തില്‍ മൂല്യവത്തായി വിലയിരുത്തപ്പെടുന്ന സ്‌ക്രിപ്‌റ്റുകള്‍ നാടകമായി അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട നാടക കലാകാരന്മാര്‍ക്ക്‌ ഏപ്രില്‍ 28 ന്‌ മനീഷി ദേശീയ നാടക മത്സരത്തില്‍ അവസരം നല്‍കും.

മണിലാല്‍ മത്തായി ഏര്‍പ്പെടുത്തിയ `ഹെല്‍ത്‌ കെയര്‍ സ്റ്റാറ്റ്‌ എവര്‍ റോളിംഗ്‌ ട്രോഫി' ഏറ്റവും നല്ല നാടകത്തിന്‌ സമ്മാനിയ്‌ക്കും. വിവിധ മാദ്ധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയ ഫലകങ്ങളും സവിശേഷതയാണ്‌. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക്‌ പ്രശംസാ ഫലകങ്ങളും ക്യാഷ്‌ അവാര്‍ഡുകളും നല്‍കും. നല്ല നടന്‍, നല്ല നടി, , രചയിതാവ്‌, സംവിധായകന്‍ എന്നീ അവാര്‍ഡുകളും നല്‍കും. ഏപ്രില്‍ 28 ന്‌ അമേരിക്കയിലെ പ്രശസ്‌ത മലയാള നാടക കലാകാരന്മാരെ ആദരിക്കുന്ന വേദിയില്‍ വച്ച്‌ സമ്മാനങ്ങള്‍ നല്‌കും.

നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ `മനുഷ്യനും പ്രകൃതിയും' എന്ന അത്ഭുതത്തെക്കുറിച്ച്‌ ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുക എന്നതാണ്‌ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ലക്ഷ്യമിടുന്നത്‌.

ടി എസ്‌ .ചാക്കോ രക്ഷാധികാരിയും പ്രശസ്‌ത നാടകാരന്‍ ദേവസ്സി പാലാട്ടി ചീഫ്‌ കോ ഓര്‍ഡിനേറ്ററുമാണ്‌. ജോയി ചാക്കപ്പന്‍, സണ്ണി കല്ലൂപ്പാറ, ഫ്രാന്‍സീസ്‌ കാരക്കാട്ട്‌ എന്നിവരാണ്‌ കണ്‍വീനര്‍മാര്‍.
മനീഷി നാടകോത്സവം 2012 ഏപ്രില്‍ 28ന്‌, സ്‌ക്രിപ്‌റ്റുകള്‍ മാര്‍ച്ച്‌ 1 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക