Image

യാത്ര (ജോര്‍ജ് നടവയല്‍)

Published on 29 November, 2011
യാത്ര (ജോര്‍ജ് നടവയല്‍)

യാത്ര;
ലഗേജുകള്‍ ;
കനല്‍ വേനല്‍ ;
കണ്ണിലേയ്ക്ക് തന്നെ അടരുന്ന ഉപ്പുനീര്‍
നെറ്റിയില്‍ ധാരധാര;
ഉലര്‍ന്ന വിരലുകള്‍
സ്റ്റിയറിങ്ങില്‍ അവേഗങ്ങള്‍ ;
ഖജുരാഹോയിലെ ഇളനീര്‍ കുടങ്ങളിലാണ്
അവ തിരിയുന്നതെന്ന
ഭ്രമദ്രുമാമയം;
അറവു ശാലയിലേക്കാട്ടുന്ന ഗോവ്;
ആയിക്കോളൂ എന്ന മൗനമണി ഇളക്കിയ അജം.
ഇങ്ങനെയെല്ലാം നടത്തപ്പെടുന്ന ഞാനും നീയും
എന്നാണിനി
ഈ മരീചികളില്‍ മരിച്ച്;
പച്ചിലക്കാടുകള്‍ മാത്രം പുടവയായ
മാലിനിയില്‍
കണ്ണാടി നോക്കാന്‍ ഉയിര്‍ക്കുക??
യാത്ര (ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക