Image

മുല്ലപ്പെരിയാര്‍ ഇനി എന്തെല്ലാം മുങ്ങിത്താഴും: എബ്രഹം തെക്കേമുറി

പി.പി.ചെറിയാന്‍ Published on 29 November, 2011
മുല്ലപ്പെരിയാര്‍ ഇനി എന്തെല്ലാം മുങ്ങിത്താഴും: എബ്രഹം തെക്കേമുറി
ഒരു പുതിയ ഡാം ഉയരുന്നതും നോക്കി 30 ലക്ഷം ജീവഭയത്തോടെയും മറിച്ചൊരു ദാരുണ സംഭവം ദുര്‍സ്വപ്നത്തില്‍ പോലുമരുതേ യെന്നാഗ്രഹിക്കുന്ന 3 കോടി ജനങ്ങളും. വാര്‍ത്തകള്‍ കലഹസ്വഭാവത്തില്‍ കത്തിക്കയറുന്നത് എന്തിന്? വായനക്കാരന് ഒന്നും പിടികിട്ടാത്ത സ്ഥിതിവിശേഷം.

കാളപെറ്റുവെന്ന് കേട്ട് കയറുമെടുത്ത് കേരളത്തിലെ ഈര്‍ക്കിലി രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടക്കം ഉപവാസം! എന്തുതന്നെ സംഭവിച്ചാലും താന്‍ മരണപ്പെട്ടാലും എന്റെ പടം ആദ്യം മീഡിയായില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി നേതാവിന്റെ ലക്ഷ്യം.

ഇന്ത്യ ഭരിക്കുന്നത് കോണ്‍ഗ്രസ്. കേരളത്തില്‍ ഭരണം കോണ്‍ഗ്രസ് നേതൃത്വമുള്ള യു. ഡി.എഫ്. പ്രശ്‌നം പരിഹരിക്കാന്‍ ഒരു മൂന്നാമന്റെ ആവശ്യം ഉണ്ടോ? ഇല്ലയെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ എവിടെയാണ് എന്താണ് പ്രശ്‌നം?

"വിനാശകാലേ വിപരീത ബുദ്ധി" ഇതുവരെയുള്ള വിവരമനുസരിച്ചു കേരളത്തിന്റെ ഭൂമിയില്‍ ഈ അണക്കെട്ട് പുനര്‍നിര്‍മ്മാണത്തിനു തമിഴ്‌നാടിന്റെ അനുവാദം വേണ്ട.

കരുണാനിധി ചെന്നത് തമിഴ്‌നാടിനു ലഭിക്കുന്ന ജലം നഷ്ടപ്പെടാതിരിക്കുന്നതില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതുമാത്രം. എന്നാല്‍ സ്വയം ഒന്നും ചെയ്യാന്‍ അ
ിയായ്കയാല്‍ അയല്‍ക്കാരനു സ്വന്തം വീട്ടില്‍ കസേരയിട്ട ഇരിപ്പിടമൊരുക്കുകയാണ് കേരളത്തിലെ ഉപജീവ രാഷ്ട്രീയ നേതാക്കള്‍ . ഡാം 999 ഒരു മൂവി. എതെങ്കിലും വിധത്തില്‍ നാലു കാശുണ്ടാക്കാന്‍ വേദിയാക്കി! വിവാദമാക്കി! എന്നൊരാള്‍ പറഞ്ഞാലും അതിലും കഴമ്പുണ്ട്.

പക്ഷേ ഒരു കാര്യം മലയാളി മറക്കരുത്. കേരള രാഷ്ട്രീയമല്ല തമിഴകത്ത്. പരസ്പരം പൊരുതിയാലും ജയലളിതയും കരുണാനിധിയും ജനക്ഷേമ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അല്ലാതെ
ഉപയോഗം കഴിഞ്ഞ പാമോയിലും, അദ്ധ്യാപകന്റെ ആസനത്തിലെ പാരയും നോക്കി നടക്കുന്നവരല്ല.

36 എം.പി മാരുള്ള തമിഴകം, കേരളത്തിന്റെ തറ രാഷ്ട്രീയ സമരം കണ്ട് ഞെട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ്‌നാട് കേരളത്തിന് ഉപരോധം ഏര്‍പ്പെടുത്തിയാല്‍ വെറു അഞ്ച് ദിവസം മാത്രമായിരിക്കും കേരളജനതയുടെ ദൈനദിന ജീവിതത്തിന്റെ നിലനില്‍പ്പ്.

അനേക വിഡ്ഢിത്തങ്ങള്‍ വിളമ്പിയാലും സഖാവ് അച്ച്യുതാനന്ദന്‍ മാത്രം പറഞ്ഞ ആ കാര്യം എടുത്തു പറയട്ടെ. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനു കോട്ടം തട്ടരുത്.

ഈ വിഷയത്തില്‍ അതിനു കോട്ടം തട്ടുമെന്നതിനും സംശയമില്ല. കാരണം കേരള
രാഷ്ട്രീയത്തിനും രാഷ്ട്രീയവേഷം മാത്രമേയുള്ളു. ിച്ച് സംഭവിച്ചാല്‍ കുറെ നല്ല പാവങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടുമാത്രം. മഴുവെറിഞ്ഞ് പൊങ്ങിയ കേരളം മട പൊട്ടി ഒലിച്ചു പോകാതിരിക്കട്ടെ!
മുല്ലപ്പെരിയാര്‍ ഇനി എന്തെല്ലാം മുങ്ങിത്താഴും: എബ്രഹം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക