സിനിമയുടെ ഭാഗം തന്നെയാണ് ഗ്ലാമര്‍ എന്ന് തമിഴ, മലയാളം നടി പ്രിയാമണി പറയുന്നു.
കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഒരു പരിധി വരെ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതിന്
തെറ്റില്ലെന്നും പ്രിയാ മണി പറയുന്നു. അതേ സമയം ബിക്കിനി വേഷങ്ങളുടെ കാര്യത്തിലോ
എന്ന ചോദ്യത്തിന് ബിക്കിനി അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
വാല്‍കഷ്‌ണം: അപ്പോള്‍ ഈ അടുത്തു കണ്ട ചില അന്യഭാഷാ ചിത്രങ്ങളില്‍ കണ്ട ബിക്കിനി
വേഷങ്ങളോ എന്ന് ചോദിക്കുന്നവരുണ്ടാകാം. അത് നേരത്തെ പറഞ്ഞ പരിധിയില്‍ പെടുത്താം.
ആ പരിധിക്കകത്താകാം എന്തും നടി പറയുന്നു.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന
'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ്യ തീര്‍ത്തും
കുടുംബ ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. ഗ്ലാമര്‍ വേഷങ്ങളില്‍
അഭിനയിക്കാന്‍ ഒട്ടും മടിയില്ലാത്ത നടിയാണ് പ്രിയാമണി.