Image

ചില്ലറ വില്‍പ്പന: വിദേശനിക്ഷേപം അപകടകരമെന്ന് ഡി.എം.കെ

Published on 28 November, 2011
ചില്ലറ വില്‍പ്പന: വിദേശനിക്ഷേപം അപകടകരമെന്ന് ഡി.എം.കെ
ചെന്നൈ: ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് യു.പി.എ. ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ഡി.എം.കെയും ആവശ്യപ്പെട്ടു. അപകടകരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഡി.എം.കെ. നേതാവ് കരുണാനിധി വിശേഷിപ്പിച്ചത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാനാകാത്തതാണെന്നും ഇടത്തരക്കാരായ കച്ചവടക്കാരെ ഇത് ദോഷകരമായി ബാധിക്കുമെന്നും കരുണാനിധി വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു സുനാമി അടിച്ച അവസ്ഥയാകും ഇതുണ്ടാക്കുകയെന്നും കരുണാനിധി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക