പ്രണയത്തിലാണെന്ന വാര്‍ത്തി നിഷേധിച്ച് പ്രശസ്‌ത നടി പ്രിയാമണി. ആരുമായെങ്കിലും
പ്രണയത്തില്‍ ആവുകയാണെങ്കില്‍ അക്കാര്യം താന്‍ മറച്ചു വയ്‌ക്കില്ലെന്നും പ്രിയാമണി
പറഞ്ഞു. പ്രണയത്തില്‍ അല്ല എന്ന് ആദ്യം പറയുകയും പിന്നീട് അത് അംഗീകരിക്കുകയും
ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം ഗോസിപ്പുകളോട് അന്നും ഇന്നും
പ്രതികരിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും പ്രിയ
വ്യക്തമാക്കി.
പ്രിയാമണിയെ പേര് ഗോവിന്ദ് പദ്‌മസൂര്യയുമായി
പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു നടി. പ്രിയാമണി
വിധികര്‍ത്താവായി എത്തുന്ന ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരകനാണ്
ഗോവിന്ദ്.
ഗോവിന്ദ് പദ്‌മസൂര്യയുമായി താന്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍
ഉണ്ടായതിന് പിന്നില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത ഒരു ചിത്രമാണ്. താനും
പദ്‌മസൂര്യയും ചിരിച്ചു കൊണ്ട് ഒരുമിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ആ
ചിത്രത്തിനുള്ള കമന്റ് കൂടി കണ്ടതോടെ മാദ്ധ്യമങ്ങള്‍ അതേറ്റുപിടിച്ചു. പ്രിയാമണി
നല്ല ചിത്രം...നമ്മള്‍ ഇത്തരത്തില്‍ ഇടയ്‌ക്കിടെ ചിത്രങ്ങള്‍ എടുക്കണം
എന്നായിരുന്നു ആ കമന്റ്. ഇത് കണ്ടയുടന്‍ ചില മാദ്ധ്യമങ്ങള്‍ തന്റെ അമ്മയെ
വിളിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കുക വരെ ചെയ്‌തു. ഈ
ഗോസിപ്പുകള്‍ കേട്ടപ്പോള്‍ തനിക്ക് ചിരിക്കാനാണ് തോന്നിയതെന്നും പ്രിയാമണി
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല