Image

നടി രംഭ പീഡിപ്പിച്ചെന്ന്‌ സഹോദര ഭാര്യയുടെ പരാതി; കേസെടുക്കാന്‍ നിര്‍ദേശം

Published on 23 July, 2014
നടി രംഭ പീഡിപ്പിച്ചെന്ന്‌ സഹോദര ഭാര്യയുടെ പരാതി; കേസെടുക്കാന്‍ നിര്‍ദേശം
ഹൈദരാബാദ്‌: നടി രംഭ പീഡിപ്പിച്ചെന്ന്‌ സഹോദര ഭാര്യയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി പോലീസിന്‌ നിര്‍ദേശം നല്‌കി. രംഭയുടെ സഹോദരന്‍ പി. ശ്രീനിവാസ റാവുവിന്‍െറ ഭാര്യ പല്ലവിയുടെ പരാതിയിലാണ്‌ ബന്‍ജാര ഹില്‍സ്‌ പൊലീസിനോട്‌ കേസെടുക്കാന്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി നിര്‍ദേശിച്ചത്‌. രംഭ, സഹോദരന്‍ ശ്രീനിവാസ റാവു, അച്ഛന്‍ വെങ്കിടേശ്വര റാവു, മാതാവ്‌ ഉഷ റാണി എന്നിവര്‍ക്കെതിരെ സ്‌ത്രീധന നിരോധ നിയമപ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ഒരു വര്‍ഷമായി രംഭയും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നു യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. പല്ലവിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുമെന്നും പോലീസ്‌ പറഞ്ഞു.
നടി രംഭ പീഡിപ്പിച്ചെന്ന്‌ സഹോദര ഭാര്യയുടെ പരാതി; കേസെടുക്കാന്‍ നിര്‍ദേശം
നടി രംഭ പീഡിപ്പിച്ചെന്ന്‌ സഹോദര ഭാര്യയുടെ പരാതി; കേസെടുക്കാന്‍ നിര്‍ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക