Image

ഈരാറ്റുപേട്ടയില്‍ ഡിസംബറില്‍ ഭൂകമ്പം: പി.സി. ജോര്‍ജ്‌

Published on 26 November, 2011
ഈരാറ്റുപേട്ടയില്‍ ഡിസംബറില്‍ ഭൂകമ്പം: പി.സി. ജോര്‍ജ്‌
പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ഡിസംബര്‍ മാസം ആദ്യവാരം ഭൂകമ്പമുണ്ടാകുമെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക്‌ വ്യക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌. ഭൂകമ്പമുണ്ടാകുമെന്ന്‌ പ്രവചിച്ച ശിവനുണ്ണിയുടേത്‌ കണക്കുകള്‍ കൊണ്ടുള്ള പ്രവചനമാണ്‌. ഉദ്യോഗസ്‌ഥരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്‌. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണ്‌ തന്റെ മുന്നറിയിപ്പെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. തനിക്ക്‌ സ്വന്തം നാട്ടുകാരോട്‌ ചില ഉത്തരവാദിത്തങ്ങളുള്ളതുകൊണ്ടാണ്‌ ഇക്കാര്യങ്ങള്‍ അറിയിക്കുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക