Image

നയന്‍ താരയുമായുള്ള ബന്ധം: ഉദയനിധി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായി റിപ്പോര്‍ട്ട്‌

Published on 18 July, 2014
നയന്‍ താരയുമായുള്ള ബന്ധം: ഉദയനിധി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായി റിപ്പോര്‍ട്ട്‌
നയന്‍ താരയുമായുള്ള ബന്ധം ഭാര്യ ചോദിച്ചതില്‍ മനംനൊന്ത്‌ നടന്‍ ഉദയനിധി സ്റ്റാലിന്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായി റിപ്പോര്‍ട്ട്‌.

ഉറക്ക ഗുളിക കഴിച്ചാണ്‌ ഉദയനിധി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ്‌ കേള്‍ക്കുന്നത്‌. ഇത്‌ കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രത്തിലാണ്‌ ഉദയനിധിയും നയന്‍താരയും ആദ്യമായി ജോഡികളായത്‌. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇവരൊന്നിച്ച്‌ പഴനിയില്‍ ദര്‍ശനം നടത്തിയത്‌ വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിങ്ങിനിടെ വളര്‍ന്ന ബന്ധം ഉദയനിധിയുടെ പുതിയ ചിത്രമായ നന്‍പേന്‍ടയില്‍ നയന്‍സിനെത്തന്നെ നായികയാക്കുന്നതില്‍ വരെ എത്തിയത്രേ. ഇടക്ക്‌ സാക്ഷാല്‍ കരുണാനിധിവരെ കൊച്ചുമോനെ ഈ ബന്ധത്തിന്റെ പേരില്‍ താക്കീത്‌ ചെയ്‌തിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു. സൗഹൃദം പതുക്കെ പ്രണയമാവുകയും ഒരുഘട്ടത്തില്‍ പ്രണയത്തിലേയ്‌ക്ക്‌ അടിതെറ്റിയ നയന്‍താര പിന്നീട്‌ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നും പറഞ്ഞുകേള്‍ക്കുന്നു. നയന്‍താര തന്നെ അവഗണിയ്‌ക്കുന്നതും പ്രണയത്തിന്റെ പേരില്‍ ഭാര്യ ശാസിച്ചതും ഉദയനിധി മാനസീക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായാണ്‌ പറയുന്നത്‌.
നയന്‍ താരയുമായുള്ള ബന്ധം: ഉദയനിധി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക