Image

`എന്തൊരു ഭാഗ്യം' ഉണ്ണി മുകുന്ദന്‌ നിക്കി നായിക

Published on 17 July, 2014
`എന്തൊരു ഭാഗ്യം' ഉണ്ണി മുകുന്ദന്‌ നിക്കി നായിക
സംവിധായകന്‍ ശരത്‌ എ.ഹരിദാസന്‍ സംവിധാനം ചെയ്യുന്ന എന്തൊരു ഭാഗ്യം എന്ന ചിത്രത്തില്‍ നടി നിക്കി ഗല്‍റാണി യുവനടന്‍ ഉണ്ണി മുകുന്ദന്റെ നായികയാവുന്നു. ഒരു പ്രണയകഥയയാണ്‌ സിനിമ ഒരുക്കുന്നത്‌. നായകന്റെയും നായികയുടെയും പ്രണയത്തിന്‌ സമാന്തരമായി മറ്റൊരു സംഭവവും സിനിമയെ മുന്നോട്ട്‌ നയിക്കുന്നു. ഉണ്ണിയും നിക്കിയും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിലാണ്‌ എത്തുന്നതെന്നും ശരത്‌ പറഞ്ഞു.

ചിത്രത്തിലെ മറ്റ്‌ താരങ്ങളെ നിശ്ചയിച്ചു വരുന്നതേയുള്ളൂ. ആഗസ്റ്റ്‌ അവസാനത്തോടെ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ പദ്ധതി. കൊച്ചി, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളാണ്‌ ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍.

1983 എന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ശ്രദ്ധേയമായ അഭിനയം കാഴ്‌ചവെച്ചിരുന്നു.

ലാല്‍ജോസ്‌ സംവിധാനം ചെയ്യുന്ന വിക്രമാദിത്യനാണ്‌ ഉണ്ണിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന അടുത്ത ചിത്രം. ദുല്‍ഖര്‍ സല്‍മാനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ്‌ നായിക. അതിനിടയില്‍ നിക്കി, ബിജു മേനോനും ആസിഫ്‌ അലിയും ഒന്നിക്കുന്ന, ഛായഗ്രഹകനായ ബിജു ജേക്കബ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്‌.
`എന്തൊരു ഭാഗ്യം' ഉണ്ണി മുകുന്ദന്‌ നിക്കി നായിക
`എന്തൊരു ഭാഗ്യം' ഉണ്ണി മുകുന്ദന്‌ നിക്കി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക