Image

തമിഴകത്ത് മത്സരാവേശവുമായി ഒരുപിടി ചിത്രങ്ങള്‍.

Published on 16 July, 2014
തമിഴകത്ത് മത്സരാവേശവുമായി ഒരുപിടി ചിത്രങ്ങള്‍.
ലോകകപ്പ് ഫൂട്ബോള്‍ ആവേശം പടിയിറങ്ങുമ്പോള്‍ ജൂലൈ രണ്ടാം പകുതിയില്‍ തമിഴകത്ത് മത്സരാവേശവുമായി ഒരുപിടി ചിത്രങ്ങള്‍.
ധനുഷ് നായകനും നിര്‍മാതാവുമാകുന്ന തന്‍െറ 25ാമത്തെ ചിത്രം ‘വേലൈ ഇല്ല പട്ടത്താരി’ 18ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഘുവരന്‍ എന്ന കഥാപാത്രമായി ധനുഷ് എത്തുമ്പോള്‍ നായികയാകുന്നത് അമലാ പോളാണ്. ഛായാഗ്രാഹകന്‍ വേല്‍രാജാണ് ചിത്രത്തിന്‍െറ സംവിധായകന്‍. അദ്ദേഹത്തിന്‍െറ ആദ്യ സംവിധാന സംരംഭം കൂടിയാണ് വേലൈ ഇല്ല പട്ടത്താരി. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം, 3 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു വേല്‍രാജ്. സമുദ്രക്കനിയും ശരണ്യയും ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലുണ്ട്. സംഗീതം അനിരുദ്ധ രവിചന്ദറാണ്. നെയ്യാണ്ടിക്ക് ശേഷമാണ് ഒരു ധനുഷ് ചിത്രം തിയറ്ററുകളിലത്തെുന്നത്.
25ാം തീയതിയും നിരവധി റിലീസുകളുണ്ട്. വിജയ് ആന്‍റണിയുടെ സലീം, സിദ്ധാര്‍ഥിന്‍െറ ജിഗര്‍തണ്ട, അരുണ്‍ മോഹന്‍ സംവിധാനം ചെയ്യുന്ന സരഭം, ജയ് നായകനാകുന്ന ‘തിരുമണം എന്നും നിക്കാഹ്’എന്നീ ചിത്രങ്ങള്‍ 25ന് എത്തും.
‘പിസ’യുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരായന്‍ ഒരുക്കുന്ന ‘ജിഗര്‍തണ്ട’യില്‍ സിദ്ധാര്‍ഥാണ് നായകന്‍. മലയാളിയായ ലക്ഷ്മി മേനോനാണ് നായിക.
‘തിരുമണം എന്നും നിക്കാഹി’ല്‍ ജയ്യുടെ നായികയാകുന്നത് മലയാളിയായ നസ്റിയയാണ്. അനീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജിബ്രാനാണ്.
25ന് എത്താനിരുന്ന ‘സതുരംഗ വേട്ടൈ’ റിലീസ് നേരത്തെയാക്കി 18ന് എത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടരാജ്, ഇസ്ര തുടങ്ങിയവരാണ് താരങ്ങള്‍. ഷോണ്‍ റോള്‍ഡനാണ് സംഗീതം.
കൂടാതെ ആട്ട കത്തി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പി.എ. രഞ്ജിത്ത്് സംവിധാനം ചെയ്യുന്ന കാര്‍ത്തി ചിത്രം ‘മദ്രാസ്’ ഈ മാസം 25നാകും തിയറ്ററുകളിലത്തെും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിത്, ആഗസ്റ്റിലേ ഇറങ്ങൂവെന്നാണ് സൂചന. ഈ വര്‍ഷം കാര്‍ത്തിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് മദ്രാസ്. കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ തിളങ്ങിയ മലയാള താരം കാതറിന്‍ തെരേസയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകുന്നത്. ആക്ഷന്‍ ത്രില്ലര്‍ കഥയാണ് മദ്രാസ് പറയുന്നത്. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ഗണവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം സന്തോഷ് നാരായാണന്‍.
ഒപ്പം, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അഞ്ചാന്‍ ആഗസ്റ്റ് 15 തിയറ്ററുകളിലത്തെും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക