Image

ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ-2: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 14 July, 2014
ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ-2: കൊല്ലം തെല്‍മ, ടെക്‌സസ്‌)
കണ്‍ഗ്രാജുലേഷന്‍. അവള്‍ പറഞ്ഞു, എന്റെ എണ്ണച്ഛായാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ കൂട്ടത്തില്‍ എന്തേ എന്റെ മുഖചിത്രം പ്രദര്‍ശിപ്പിക്കാത്തെ എന്ന്‌. അതില്‍ അവള്‍ക്കു പരിഭവമുണ്ടെന്നു.

അവളും തന്നെയൊന്നു പരിചയപ്പെടാന്‍ കൊതിച്ചതായിരുന്നു എന്ന്‌ വാതോരാതെയുള്ള കത്തുകളില്‍ നിന്ന്‌ മനസ്സിലായി! അവള്‍ തന്റെ ആരാധികയായിരുന്നു എന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌.

പക്ഷേ പോകപ്പോകെ , അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങള്‍ എന്നെ മടുപ്പിച്ചൂ. മടുത്തൂ, എല്ലാം മതിയായി. അവള്‍ക്കു തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയണമത്രേ. ഭാര്യ, മക്കള്‍ തുടങ്ങിയ കുടുംബ പുരാണങ്ങള്‍ തിരക്കി, പടം കാണണമെന്ന്‌ കുട്ടിത്തത്തോടെ ശാഠ്യം പിടിച്ചു.

അപ്പോഴേക്കും തന്റെ മനസിലെ ആവേശങ്ങള്‍ കെട്ടടങ്ങി. അവള്‍ക്ക്‌ തന്നോടുള്ള ആരാധനയുടെ ആവേശത്താല്‍, താന്‍ കടന്നാക്രമിക്കപ്പെടുന്നതു പോലെ. എല്ലാം മതിയായി. തന്റെ കുടുംബ പുരാണം അറിയണം, പടം കണ്ടേ മതിയാകൂ, എന്റെ മറുപടി കിട്ടിയില്ലെങ്കില്‍ അവളുടെ ശക്തി ചോര്‍ന്നു പോകുമത്രേ.

പൊടുന്നനെ ആശയ വിനിമയം നിര്‍ത്തി അത്ര തന്നെ.

അവളുമായി അടുക്കണമെന്ന ആവേശം. അണയാന്‍ പോകുന്ന തിരിയുടെ വെറും ആളിക്കത്തല്‍ മാത്രമായിരുന്നോ??

അതോ സൗഹൃദം എന്ന വികാരം.. അടുക്കുമ്പോള്‍ അകലുകയും, അകലുമ്പോള്‍ അടുക്കണമെന്നു തോന്നുകയും ചെയ്യുന്ന മനസ്സിന്റെ മായാമരീചികയോ?

ഇപ്പോള്‍ അവളുടെ മാനസീക നില എന്തായിരിക്കും? അവള്‍ക്ക്‌ സൗഹൃദത്തിന്റെ മണിച്ചെപ്പ്‌ തുറന്നു കാട്ടിയിട്ട്‌, ഒരു മുയല്‍ പോലെ തിരിഞ്ഞു നോക്കി,പിന്നെയും കൊതിപ്പിച്ച്‌ സൗഹൃദത്തിന്റെ ആശ നല്‍കി പൊന്തന്‍ കാട്ടിലേക്ക്‌ ചാടിപ്പോയ മുയല്‍.

മനസ്സ്‌ ശകാരിച്ചു, അവള്‍ക്കു പോരായ്‌മകളുണ്ടാകാം, അവള്‍ക്ക്‌ പ്രായം കൂടുതലുണ്ടാകാം, അല്ലെങ്കില്‍ അതിരു കവിഞ്ഞ കുട്ടിത്തമുണ്ടാകാം.

എന്തു തന്നെയാകട്ടെ, സൗഹൃദം. വെറും സൗഹൃദം. അതില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ. പിന്നെന്തിന്‌, എന്തിന്‌ നിര്‍ദയം അവളില്‍ നിന്നകന്നു? താന്‍ നിര്‍ദയനാണ്‌, തനിക്കെങ്ങനെ ഒരു കലാകാരന്റെ ഹൃദയം ഉണ്ടായി? തിരക്കു നിറഞ്ഞ ജീവിതത്തില്‍ മനുഷ്യപ്പറ്റില്ലാത്ത ഒരു കലാകാരന്‍. സ്വയം ശപിക്കാന്‍ തോന്നി.. പുറമേ എല്ലാവരാലും മാനിക്കപ്പെടുന്ന കലാകാരന്‍, പക്ഷെ ലോകം അറിയുന്നില്ലാല്ലോ ഈ പുറന്തോടിനുള്ളിലെ സ്വാര്‍ത്ഥത. വേണ്ടിയിരുന്നില്ല. ഒന്നും വേണ്ടിയിരുന്നില്ല.....

പെയ്യാനൊരുങ്ങിയിരിക്കുന്ന ആകാശം പോലെയായിരുന്നു മനസ്സ്‌. അറിയാതുയര്‍ന്ന കരച്ചില്‍. വായ്‌ പൊത്തി വിഴുങ്ങി.....ഇരുളിന്റെ തീ പടര്‍ന്ന രാത്രി.... ഇരുട്ടി തുടങ്ങിയതു നന്നായി, മുഖത്തെ ദുഃഖം ആരും കാണില്ലല്ലോ....അയാള്‍ ശബ്ദമില്ലാതെ കരഞ്ഞു........


ഒന്നാം ഭാഗം വായിക്കുക.....
ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ-2: കൊല്ലം തെല്‍മ, ടെക്‌സസ്‌)
ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ-2: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക