Image

ഗബ്രിയേല പത്രോസ്‌ സിന്‍സിനാറ്റിയില്‍ നിന്നും ദേശിയ ബഹുമതി നേടി

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
ഗബ്രിയേല പത്രോസ്‌ സിന്‍സിനാറ്റിയില്‍ നിന്നും ദേശിയ ബഹുമതി നേടി
ഒഹായോ: ഒഹായോയിലെ മലയാളികള്‍ക്ക്‌ അഭിമാനകരമായി ഗബ്രിയേല പത്രോസ്‌ എന്ന അഞ്ചാം ക്ലാസ്സുകാരി വീണ്ടും മാധ്യമങ്ങളില്‍ പ്രസക്തി നേടിയിരിക്കുന്നു. 2011 ലെ ദേശിയ തലത്തിലുള്ള Nicholas Green Distinguished Students അവാര്‍ഡിന്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു ഈ അവാര്‍ഡിന്‌ അര്‍ഹത നേടിയത്‌ മലയാളി സമൂഹത്തിനാകെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്‌

മേസണ്‍ ഇന്റര്‍മീഡിയറ്റ്‌ സ്‌കൂളിലെ അഞ്ചാം ഗ്രേഡ്‌ വിദ്യാര്‍ഥിയായിരിക്കെ നോമിനേഷന്‍ ലഭിച്ച ഗബ്രിയേല എന്ന ഈ മിടുക്കി ഡോക്ടര്‍ പീറ്റര്‍ പത്രോസിന്റെയും മിനി പത്രോസിന്റെയും മകളാണ്‌ . അസാമാന്യ പ്രതിഭയും, സഹായിക്കാനുള്ള മനസ്ഥിതികളും വളരെയധികമുള്ള ഈ കുട്ടിയെ ആദ്യമായി നോമിനേറ്റ്‌ ചെയ്‌തത്‌ അവളുടെ ടീച്ചര്‍ ആയ ജെന്നിഫെര്‍ മാന്‍ തന്നെ ആയിരുന്നു .

ഇറ്റലിയില്‍ ഒരു ഉല്ലാസ്സയാത്രക്കിടെ അപ്രതീക്ഷിതമായി ഏഴാം വയസ്സില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട നിക്കോളാസ്‌ എന്ന പുത്രന്റെ സ്‌മരണക്കായി റെഗ്‌ഗ്രീന്‍, മാഗീ ദമ്പതികള്‍ മികവുറ്റ കുട്ടികള്‌ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആണ്‌ ഈ അവാര്‍ഡ്‌. 1998 മുതല്‍ വിവിധ സ്‌റ്റേറ്റ്‌ സംഘടനകളുമായി സഹകരിച്ചു അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും മൂന്നു മുതല്‍ അഞ്ചാം ഗ്രേഡ്‌ വരെയുള്ള കുട്ടികളില്‍ നിന്നും അര്‍ഹത നേടിയവരെ ആദരിച്ചു നല്‌കുന്ന ഈ അവാര്‍ഡ്‌ ലഭിച്ച ഗബ്രിയേല പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും വിഷ്വല്‍ ആര്‍ട്ടുകളിലും മികവു പുലര്‍ത്തിക്കൊണ്ടിരിക്കുന്നു.

ഗബ്രിയെല തന്റെ പതിമൂന്നു വയസ്സുകാരന്‍ സഹോദരന്‍ ജോഷ്വയോടൊപ്പം കഴിഞ്ഞ മാസം ജപ്പാനിലെ സുനാമി ദുരിതമനുഭാവിക്കുന്നവര്‍ക്കും , അമേരിക്കയിലെ വേള്‍ഡ്‌്‌ ട്രേഡ്‌ സെന്റെര്‍ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കുമായി ഫണ്ട്‌ സമാഹരിച്ചു അമേരിക്കന്‍ റെഡ്‌ ക്രോസ്സിനെ ഏല്‌പിച്ചത്‌ വളരെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മാത്യു ജോയിസ്‌, സിന്‍സിനാറ്റി അറിയിച്ചതാണിത്‌.
ഗബ്രിയേല പത്രോസ്‌ സിന്‍സിനാറ്റിയില്‍ നിന്നും ദേശിയ ബഹുമതി നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക